പിറന്നാളല്ലേ..ആഘോഷം പിറന്ന പടി....
വിശേഷ വസ്ത്രങ്ങളണിഞ്ഞ് ലിന്റ്സെ ലോഹന്‍ കേക്കുമുറിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഫോട്ടോകളാണ് ഒരു ലക്ഷം ഡോളര്‍ വിലയിട്ട് ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക പ്രസിദ്ധീകരിക്കുന്നത്.
വൈകുന്നേരം കടല്‍ത്തീരത്ത് മനോഹരമായ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട ലിന്റ്സെ പാപ്പരാസികള്‍ക്ക് നല്‍കിയത് യഥാര്‍ത്ഥ പിറന്നാള്‍ സമ്മാനമാണ്.
കിടക്കയില്‍ ലിന്റ്സെ ഡൈനാമെറ്റാണെന്ന് വിശേഷിപ്പിച്ച പഴയ കാമുകന്‍ കാലും ബെസ്റ്റും പിറന്നാളാഘോഷത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.
അമിത മദ്യപാനത്തെ തുടര്‍ന്ന് ലഹരിമോചന കേന്ദ്രത്തില്‍ ലിന്റ്സെയെ പ്രവേശിപ്പിക്കുന്നതു വരെ ലിന്റ്സെയുടെ കാമുകനായിരുന്നു കാലും. ആശുപത്രിയിലെ മറ്റൊരു രോഗിയുമായി ലിന്റ്സെയുടെ പ്രണയകേളികള്‍ വിവാദമായിരുന്നു.
പിറന്നാളിനെത്തിയ കാലും ഏറെ നേരം ലിന്റ്സെയോടൊപ്പം ചെലവഴിച്ചു. മദ്യം പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications