നീന്തിത്തുടിച്ചത് കാമുകിയുമൊത്ത്, അതിലിത്ര ഒപ്പാനെന്തിരിക്കുന്നു?
സ്വന്തം കാമുകി വനേസ മിനില്ലോയുമായി നീന്തല്‍ കുളത്തിലൊന്നു കുളിച്ചതും അത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തതും ഇത്ര വലിയ പൊല്ലാപ്പാവുമെന്ന് നിക്ക് ലാച്ചി കരുതിയിരിക്കില്ല. തങ്ങളുടെ കുളിസീനുകള്‍ പരസ്യമായതില്‍ രോഷം കൊണ്ടിരിക്കുകയാണ് നിക്കിപ്പോള്‍.
ഒരു വേശ്യയോടൊപ്പം താന്‍ പിടിക്കപ്പെടുകയായിരുന്നുവെങ്കില്‍ ഈ പുകിലിന് കാരണമുണ്ട്. എന്നാല്‍ സ്വന്തം കാമുകിയ്ക്കക്കൊപ്പം നീന്തല്‍കുളത്തില്‍ ഒന്ന് മുങ്ങിതപ്പിയതില്‍ എല്ലാവര്‍ക്കുമെന്താണ് ഇത്ര കണ്ണുകടിയും പിറുപിറുപ്പുമെന്നാണ് നിക്കിന് മനസ്സിലാവാത്തത്.
ഞങ്ങളുടെ ബന്ധത്തിന്‍റെ ആദ്യ വാര്‍ഷികാഘോഷം കൊണ്ടാടാനാണ് ഞങ്ങള്‍ മെക്സിക്കോയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയത്. ഞങ്ങളിരുവരെ കൂടാതെ മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
നീന്തല്‍ കുളത്തില്‍ വച്ച് ഞങ്ങള്‍ ചില കുസൃതികളൊക്കെ ചെയ്തു കൂട്ടിയെന്നത് സത്യമാണ്. പക്ഷേ അത് ഞങ്ങളെ ഇത്ര വലിയ അബദ്ധത്തില്‍ കൊണ്ട് ചാടിക്കുമെന്ന് കരുതിയില്ല-രോഷാകുലനായ നിക്ക് പറയുന്നു.


Click it and Unblock the Notifications