twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുരുഷനഗ്നത കാണാന്‍ ജെസിയ്ക്ക് മോഹം!!

    By Staff
    |

    ഹോളിവുഡ് സുന്ദരി ജെസീക്കാ ആല്‍ബയ്‌ക്ക്‌ മനസ്സിലാവുന്നേയില്ല... എന്തു കൊണ്ട്‌ പുരുഷന്മാര്‍ക്കായുളള മാസികയും സ്‌ത്രീകള്‍ക്കായുളള മാസികയും തമ്മില്‍ ഇത്രയേറെ അനന്തരമെന്ന്‌.

    പുരുഷമാസികകളില്‍ സ്‌ത്രീകളുടെ നഗ്നപടങ്ങള്‍ കൊണ്ട്‌ കുത്തിനിറയ്‌ക്കുമ്പോള്‍ വനിതാമാസികകള്‍ക്ക്‌ എന്തു കൊണ്ട്‌ ആണുങ്ങളുടെ നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടുത്തികൂടാ എന്നാണ്‌ ജെസീക്കയുടെ ചോദ്യം. ബ്രിട്ടനിലെ ജെക്യൂ മാസികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ജെസീക്ക തന്റെ ആഗ്രഹം വെട്ടിത്തുറന്നു പറഞ്ഞത്‌.

    പുരുഷന്‍മാര്‍ക്കുളള മാസികകളില്‍ സ്‌ത്രീകളുടെ മുലകണ്ണുകള്‍ വരെ ക്ലോസപ് രൂപത്തില്‍ കാണിക്കുന്നു. അങ്ങനെയെങ്കില്‍ വനിതാമാസികളില്‍ പുരുഷന്‍മാരുടെ ലിംഗ പടങ്ങള്‍ വന്നാലെന്താണെന്നാണ് സുന്ദരിയുടെ ചോദ്യം.

    ഇല്ലെ പോലെ ഒരു മാസികയുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത്തരമൊന്നു വാങ്ങും. നഗ്നത എനിക്ക്‌ വലിയൊരു കാര്യമൊന്നുമല്ല.-ജെസീക്ക മനസ്സ്‌ തുറക്കുന്നു. സ്‌ക്രീനില്‍ നഗ്നയാവാന്‍ ഈ ഇരുപത്തിയാറുക്കാരിയ്‌ക്ക്‌ താല്‍പര്യമില്ലെങ്കിലും മറ്റുളളവര്‍ വിനോദത്തിന്റെ പേരില്‍ ഉടുതുണിയില്ലാതെ നില്‍ക്കുന്നത് കാണാന്‍ ഇഷ്ടമാണെന്നാണ്‌ സുന്ദരിയുടെ വെളിപ്പെടുത്തല്‍.

    ഞാനഭിനയിക്കുന്ന ചിത്രങ്ങളില്‍ നഗ്നതാപ്രദര്‍ശനം നടത്തില്ലെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. കാരണം എനിക്ക്‌ അതിഷ്ടമല്ല. എന്നാല്‍ അതിനര്‍ത്ഥം മറ്റുളളവര്‍ അങ്ങനെ ചെയ്യുന്നത്‌ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നല്ല--ജെസീക്ക ആഗ്രഹം വെളിപ്പെടുത്തുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X