ബെറി, നാല്പതിലും നീ തന്നെ സുന്ദരി!
ലോസ്‌ആഞ്ചലസ്: മധ്യവയ്സകകളിലെ സുന്ദരി പട്ടം ബോണ്ട് സുന്ദരി ഹാലി ബെറിയ്ക്ക്.
പമേല ആന്‍ഡേഴ്സണ്‍ അടക്കമുള്ള സൗന്ദര്യധാമങ്ങളെ പിന്‍തള്ളിയാണ് ഈ കറുത്ത സുന്ദരി പട്ടം സ്വന്തമാക്കിയത്. ലോക പ്രശസ്തരായ സുന്ദരിമാരില്‍ നാല്‍പതു കഴിഞ്ഞവരിലെ ചൂടന്‍ താരം ആരാണെന്ന് ടച്ച് മാസിക നടത്തിയ വോട്ടെടുപ്പിലാണ് ഹാലിബെറി ഒന്നാം സ്ഥാനത്തെത്തിയത്.
ഓസ്കര്‍ പുരസ്കാര ജേത്രിയായ ഹാലി ബെറി ബോണ്ട് ചിത്രത്തിലെ നായികയായി വന്‍ നേട്ടം കൊയ്തിരുന്നു. ഹോളീവുഡിലെ മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലും ഹാലി ബെറി നായികയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഇന്നത്തെ ഉന്നത നിലയില്‍ എത്തിയ നടിയുടെ ആത്മവിശ്വാസമാണ് ഈ പദവി ലഭിക്കാന്‍ പ്രധാനകാരണമെന്ന് മാഗസീന്‍ ചൂണ്ടികാട്ടുന്നു.
ക്യൂബന്‍ മോഡലും നടിയുമായ ഡെയ്സി ഫുറ്റെന്‍റ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സ്പാനിഷ് സുന്ദരി സല്‍മ ഹെയ്ക് മൂന്നാം സ്ഥാനം കൈയടക്കിയപ്പോള്‍ 'ബേവാച്ച് സുന്ദരി" പമേല ആന്‍ഡേഴ്സണിന് നാലാം സ്ഥാനമേ ലഭിച്ചുള്ളു. പാട്ടുകാരിയായ മാര്‍ട്ടിന മക് ബ്രിഡ് അഞ്ചാം സ്ഥാനത്തെത്തി.
പ്രശസ്ത നടിയും ഹോളീവുഡ് താരം ടോം ക്രൂയിസിന്‍റെ ഭാര്യയുമായിരുന്ന നിക്കോള്‍ കിഡ്മാന്‍ മധ്യവയസിലെത്തിയ സുന്ദരിമാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്.


Click it and Unblock the Notifications











