സ്‌പൈസി ബേബിയ്ക്ക് കാമുകന്‍മാര്‍ ഹോബി!!

By Super

വിവാദങ്ങളില്‍ നിന്നും ഗോസിപ്പുകളില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കാനാണ്‌ സ്‌പൈസ്‌ ഗേള്‍സിലെ ബേബി സ്‌പൈസ്‌ എന്നറിയപ്പെടുന്ന എമ്മയ്‌ക്ക്‌ താല്‍പര്യം. എന്നാല്‍ എമ്മയുടെ ജീവിതത്തിലെ ഇരുണ്ട്‌ നാളുകളുമായി ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്‌.

ദീര്‍ഘകാല ബന്ധം പുലര്‍ത്തി വരുന്ന കാമുകനായ ജെഡ്‌ ജോണ്‍സിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന എമ്മയുടെ രഹസ്യ പ്രണയകഥകളാണ്‌ സണ്‍ പത്രത്തില്‍ വെളിച്ചം കണ്ടത്. ജസ്റ്റിന്‍ ടിബര്‍ലെക്ക്‌, റോബി വില്ല്യംസ്‌, ഫുടബോള്‍ താരം റിയോ ഫെര്‍ഡിനാന്‍ഡ്‌ എന്നിവരുമായി എമ്മയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നുവെന്നാണ്‌ രഹസ്യഉറവിടങ്ങളുടെ വെളിപ്പെടുത്തല്‍.

ടിബര്‍ലെക്കിന്റെ ആദ്യ ആല്‍ബമായ ജസ്റ്റിഫൈഡ്‌ 2003ല്‍ പുറത്തിറങ്ങിയതിന്‌ പിറകേയാണ്‌ ഇരുവരും തമ്മിലുളള ബന്ധം തുടങ്ങിയത്‌. എന്നാല്‍ ജസ്റ്റിനുമായുളള ബന്ധത്തിന്‌ മുമ്പ്‌ എമ്മയ്‌ക്ക്‌ ഇംഗ്ലണ്ട്‌ ഫുടബോള്‍ താരമായ റിയോ ഫെര്‍ഡിനാന്‍ഡുമായി ബന്ധമുണ്ടായിരുന്നതായാണ്‌ ബന്ധമുണ്ടായിരുന്നതായും സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌പൈസ്‌ ഗേള്‍സിന്റെ സൂപ്പര്‍വൈസറായിരിക്കുമ്പോള്‍ സിമോണ്‍ ഫുളളറുമായും എമ്മയ്‌ക്ക്‌ ബന്ധമുണ്ടായിരുന്നു. ജെഡിന്റെ കൂടെയല്ലാത്തപ്പോഴൊക്കെ എമ്മ മറ്റു കാമുകന്‍മാരുമായി സല്ലപിക്കാന്‍ സമയം കണ്ടെത്തിയിരുന്നുവെന്നും ജെഡുമായി തെറ്റിപിരിയുമ്പോഴൊക്കെ പല പ്രശസ്‌തരായ വ്യക്തികളുമായി എമ്മ കൂട്ടുകൂടുമായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

എന്നാല്‍ ഇതെല്ലാം പൊതുജന ശ്രദ്ധയില്‍ പെടാതെ രഹസ്യമാക്കി വെയ്‌ക്കുന്നതില്‍ മിടുക്കിയായിരുന്നു എമ്മ. കാമുകന്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവായിരുന്ന എമ്മ ചുംബനകാര്യം പോലും പരസ്യമാക്കാത്തവരെയാണ്‌ കാമുകന്‍മാരായി തിരഞ്ഞെടുത്തതെന്നും അ‍ജ്ഞാത(ന്‍) പറയുന്നു.

Read more about: love
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X