ടെന്നിസ് സുന്ദരിയ്ക്ക ബോണ്ടിന്‍റെ നായികയാവണം!
ടെന്നിസിലെ സൗന്ദര്യ റാണി മരിയ ഷറപ്പോവയ്ക്ക് ഒരു മോഹം. പാടില്ലാത്തതോ സാധിക്കാത്തതോ ആയകാര്യങ്ങളൊന്നുമല്ല ഷറപ്പോവ മോഹിക്കുന്നത്.
ഒരു സിനിമയില്‍ അഭിനയിക്കണം. അതില്‍ നായകന്‍ ജയിംസ് ബോണ്ടായിരിക്കണം. ഇതാണത്രേ ഇപ്പോള്‍ ലോക രണ്ടാം നന്പര്‍താരം ഏറ്റവും കൂടുതല്‍ ആഗ്രഹിയ്ക്കുന്ന കാര്യം.
ഒരു അടുത്ത സുഹൃത്താണ് ഈയിടെ ഷറപ്പോവയുടെ ഈ ഉള്ളിലിരിപ്പ് പുറത്താക്കിയത്.
6 അടി 2 ഇഞ്ചുകാരിയായ ഷറപ്പോവ ജെയിംസ് ബോണ്ട് സിനിമകളുടെ കടുത്ത ആരാധികയാണ്.
പുതിയ ജെയിംസ് ബോണ്ടായ ഡാനിയല്‍ ക്രൈഗിന്‍റെ ജോഡിയാകാന്‍ ഏറ്റവും അനുയോജ്യയായിരിക്കും താനെന്നുമാണത്രേ ഷറപ്പോവയുടെ പക്ഷം.
ബോണ്ടിന്‍റെ ജോലിയായ ചാരവൃത്തിയില്‍ താന്‍ മിടുക്കിയാണെന്ന വിശ്വാസം തനിയ്ക്കുണ്ടെന്ന് ഷറപ്പോവ പറഞ്ഞതായും സുഹൃത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരവസരം നല്‍കുകയാണെങ്കില്‍ ഡാനിയല്‍ ക്രൈഗിനെ ടെന്നീസ് പങ്കാളിയാക്കുമെന്ന് ഷറപ്പോവ തന്‍റെ വെബ് സൈറ്റില്‍ പറഞ്ഞിരുന്നു.
മുന്‍ കെജിബി ഉദ്യോഗസ്ഥനം റഷ്യന്‍ പ്രസിഡന്‍റുമായ വ്ലാഡിമര്‍ പുട്ടിനെ ടെന്നീസ് പങ്കാളിയാക്കുകയാണ് രണ്ടാമത്തെ ആഗ്രഹമെന്നും ഷറപ്പോവ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications