ഇരട്ടക്കുട്ടികള്‍ക്കായി പ്രണയപ്രയത്നം
എലിസബത്ത് ഹര്‍ലി അരുണ്‍ നായരെ പ്രണയിക്കുന്നത് ഇരട്ടക്കുട്ടികളെ പ്രസവിക്കാനാണ്. ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകുന്ന ലൈംഗിക വിദ്യയില്‍ പ്രഗത്ഭനാണോ അരുണ്‍ എന്ന് ദയവായി ചോദിക്കാതിരിക്കുക. ഏലിക്കുട്ടിക്ക് അങ്ങനെയൊരാഗ്രഹം ഉണ്ട്. ആഗ്രഹത്തിനനുസരിച്ചുളള ഇടപെടല്‍ കാമുകന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയും ചെയ്യും.
അമേരിക്കയിലെ ശതകോടീശ്വരനും സിനിമാ നിര്‍മ്മാതാവുമായ സ്റ്റീവ് ബഗിനെയാണ് ഏലിക്കുട്ടി ആദ്യം പ്രണയിച്ചത്. ആ വകയില്‍ പിറന്ന അഞ്ചുവയസുളള ഡാമിയന്‍ പപ്പാ എന്നു വിളിക്കുന്നത് പക്ഷേ അരുണിനെയാണ്.
യഥാര്‍ത്ഥത്തില്‍ ഇരട്ടക്കുട്ടികള്‍ എന്ന ആശയം എലിസബത്തിന്റെ വകയല്ലെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. അഞ്ചുവയസുകാരന്‍ ഡാമിയനാണത്രേ ഇതിനു പുറകില്‍. പയ്യന്റെ ഇഷ്ടകാര്‍ട്ടൂണ്‍ പരിപാടിയായ സ്കൂബീ ഡൂവിലെ രണ്ടു കഥാപാത്രങ്ങളാണ് ഫ്രെഡും ഡാഫിനും. അവരെപ്പോലെ രണ്ടുപേര്‍ വീട്ടിലും വേണമെന്ന് മകന്‍ ആഗ്രഹിക്കുന്പോള്‍ എലിസബത്തിനു മറുത്തു പറയാന്‍ വയ്യത്രേ.
എലിസബത്തിന്റെ അടുത്ത പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ പിറക്കട്ടെയെന്നും അവര്‍ അരുണിനെത്തന്നെ അച്ഛായെന്നു വിളിച്ചു വളരട്ടെയെന്നും നമുക്കാശംസിക്കാം.


Click it and Unblock the Notifications