ഓസ്‌കാര്‍: 'ദ ഷേപ്പ് ഓഫ് വാട്ടറിന്' 13 നോമിനേഷനുകള്‍
ലോസ്ആഞ്ചലസ്: ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷനുകളില്‍ 'ദ ഷേപ്പ് ഓഫ് വാട്ടര്‍' താരമാകുന്നു. മികച്ച ചിത്രം, നടി, സംവിധാനം ഉള്‍പ്പെടെ 13 നോമിനേഷനുകളാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. മാര്‍ച്ച് നാലിനാണ് അവാര്‍ഡ് പ്രഖ്യാപനം.
മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ കോള്‍ മി ബൈ യുവര്‍ നെയിം, ഡാര്‍കെസ്റ്റ് ഹവര്‍, ഡണ്‍കിര്‍ക്, ഗെറ്റ് ഔട്ട്, ലേഡി ബേര്‍ഡ്, ഫാന്റം ത്രെഡ്, ദി പോസ്റ്റ്, ദ ഷേപ്പ് ഓഫ് വാട്ടര്‍ എന്നീ ചിത്രങ്ങളാണ് മത്സരിക്കുന്നത്.

മികച്ച സംവിധായകനെ കണ്ടെത്താനുള്ള മത്സരം ക്രിസ്റ്റഫര്‍ നോളന്‍, ജോര്‍ദാന്‍ പീല്‍, ഗ്രെറ്റാ ഗെര്‍വിഗ്, പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍, ഗിലെര്‍മോ ഡെല്‍ തോറോ എന്നിവര്‍ തമ്മിലാണ്.
തിമോത്തി കാലമെറഅറ്, ഡാനിയല്‍ ഡെ ലൂവിസ്, ഡെന്‍സെല്‍ വാഷിങ്ടണ്‍, ഗാരി ഓള്‍ഡ്മാന്‍, ഡാനിയല്‍ കലൂയാ എന്നിവര്‍ മികച്ച നടന്മാരുടെ പട്ടികയിലും സാലി ഹോകിന്‍സ്, ഫ്രാന്‍സെസ് മക്‌ഡോര്‍മണ്ട്, മാര്‍ഗോട്ട് റോബി, സോഷെ റോണന്‍, മെറില്‍ സ്ട്രിപ് എന്നിവര്‍ നടിമാരുടെ ലിസ്റ്റിലും ഇടംപിടിച്ചു.


Click it and Unblock the Notifications











