ലിന്റ്സെ കേരളത്തിലും ഹരമാകുന്നു...
തിരുവനന്തപുരം : ഹോളിവുഡ് സുന്ദരി ലിന്റ്സെ ലോഹന്‍ കേരളത്തിലും ഹരമാകുന്നു. ലിന്റ്സെ അഭിനയിച്ച ഐ നോ ഹു കില്‍ഡ് മി എന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന കൊലയാളിയുടെ ദുരൂഹത ചുരുളഴിയുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അസ്ഥി മരവിപ്പിക്കുന്ന സസ്പെന്‍സാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
തട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച ശേഷമാണ് കൊല്ലുന്നത്. പ്രമുഖ എഴുത്തുകാരിയും സംഗീതജ്ഞയുമായ ഓബ്രി ഫ്ലെമിംഗും കൊലയാളിയുടെ പിടിയിലാകുന്നു.
ഇവരെ തിരയുന്നതിനിടെയാണ് മാരകമായ പരിക്കുകളോടെ ഒരു പെണ്‍കുട്ടി വഴിയരികില്‍ കിടക്കുന്നത്. ഓബ്രി ഫ്ലെമിംഗാണ് ഈ പെണ്‍കുട്ടിയെന്ന മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അവള്‍ പറയുന്നത് താന്‍ ദാക്കോത്ത മോസയാണെന്നാണ്. പീഡനങ്ങളുടെ ആഘാതത്താല്‍ പെണ്‍കുട്ടിയ്ക്ക് സ്വബോധം നഷ്ടപ്പെട്ടെന്ന് മാതാപിതാക്കളും അന്വേഷകരും വിശ്വസിക്കുന്നു.
ഓബ്രിയുടെ കമ്പ്യൂട്ടര്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ലഭിച്ചത് മറ്റൊരു തെളിവാണ്. അതിലൂടെ വെളിപ്പെട്ടതാകട്ടെ അപ്രതീക്ഷിതങ്ങളായ സത്യങ്ങളും
ക്രിസ് ഷിവേര്‍ട്സനാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓബ്രി ഫ്ലെമിംഗിന്റെ വേഷം ചെയ്യന്നത് ലിന്റ്സെ ലോഹന്‍.


Click it and Unblock the Notifications