സമാന്തയ്‌ക്ക് ലിലോയുടെ വക പ്രണയ ലേഖനം
ലിലോയുടെ സ്വകാര്യ വെബ്‌സൈറ്റായ മൈ സ്പേസ് ഡോട്ട് കോമില്‍ ചില ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയപ്പോഴാണ് ലിലോയുടെ പെണ്‍പ്രണയം പരസ്യമായത്. അതില്‍ ലിലോ കൂട്ടുകാരിയ്‌ക്കെഴുതിയ ഒരു പ്രേമലേഖനം എല്ലാവര്‍ക്കും വായിക്കാനുളള സന്ദര്‍ഭവും ഹാക്കര്‍മാര്‍ ഒരുക്കുകൊടുത്തു.
അതായത് അവര്‍ ലിലോയുടെ ലൗലറ്റര്‍ പൊതുജനങ്ങള്‍ക്ക് വായിക്കാനുളള സൗകര്യമൊരുക്കിയെന്നു തന്നെ. ലിന്‍ഡ്‌സേസ് ലസ്‌ബിയന്‍ ലൗ ലറ്റേര്‍സ് എന്ന തലക്കെട്ടോടെയാണ് കത്തുകള്‍ പരസ്യമാക്കിയത്.
നിലവില്‍ ലിന്‍സേയുടെ മൈ സ്പേസ് പേജ് വളരെയടുത്ത 75 കൂട്ടുകാര്‍ക്ക് മാത്രമേ സന്ദര്‍ശിക്കാന്‍ പറ്റൂ. സമാന്തയ്ക്ക് പുറമേ നിക്കോള്‍ റിച്ചി, ലിന്‍സേയുടെ ഇളയസഹോദരി അലി തുടങ്ങിയവര്‍ ഇതില്‍ പെടും. 21ക്കാരിയായ ലിന്‍ഡ്‌സേയും സമാന്തയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നതായി ഇതിന് മുന്പും വാര്‍ത്തയുണ്ടായിരുന്നു.


Click it and Unblock the Notifications