ബ്ലോഗിലെ 'നായ'വിളി: അമീര്‍ മാപ്പു പറഞ്ഞു

By Staff

മുംബൈ: ഷാരൂഖ്‌ എന്നു പേരുള്ള തന്റെ വളര്‍ത്തുനായയെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ബ്ലോഗില്‍ പരാമര്‍ശം നടത്തിയതില്‍ ബോളിവുഡ്‌ താരം അമീര്‍ ഖാന്‍ മാപ്പു പറഞ്ഞു.

ഒരു ആരോഗ്യകരമായ തമാശയെന്ന രീതിയില്‍ മാത്രമാണ്‌ നായയെക്കുറിച്ച്‌ ബ്ലോഗില്‍ എഴുതിയതെന്നും അല്ലാതെ ആരെയും വിഷമിപ്പിക്കാനോ പരിഹസിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അമിര്‍ വ്യക്തമാക്കി.

ബ്ലോഗില്‍ ഷാരൂഖിനെക്കുറിച്ച്‌ എഴുതിയ പോസ്‌റ്റിന്‌ ഒട്ടേറെ അഭിപ്രായങ്ങള്‍ ലഭിച്ചു. ചിലവായനക്കാര്‍ അതിനെ നല്ല തമാശയായി പരിഗണിച്ച്‌ ആസ്വദിച്ചപ്പോള്‍ ചിലര്‍ ഷാരൂഖിനെക്കുറിച്ച്‌ എഴുതിയത്‌ വിഷമിപ്പിച്ചു എന്നാണ്‌ എഴുതിയത്‌. ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കന്നു- അമീര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

'ജാനേ തൂ' എന്ന ചിത്രത്തിന്റെ വീഡിയോ സിഡി പ്രകാശം നചെയ്യുന്നതിനായി ഷമ്മി കപൂറിന്റെ വസതിയിലെത്തിയതായിരുന്നു അമീര്‍.

ഷാരൂഖ്‌ ഖാന്‍ എന്റെയൊരു അടുത്ത സുഹൃത്താണ്‌ എനിക്കദ്ദേഹത്തോട്‌ സ്‌നേഹവും ബഹുമാനവുമുണ്ട്‌. ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമോ പിണക്കമോ ഇല്ല- അമീര്‍ വ്യക്തിമാക്കി.

ഈയിടെ അമീര്‍ ബ്ലോഗില്‍ ഷാരൂഖ്‌ എന്ന വളര്‍ത്തുനായയെക്കുറിച്ച്‌ എഴുതിയിരുന്നു. 'ഷാരൂഖ്‌ ബിസ്‌കറ്റിനായി എന്റെ കാലുകള്‍ നക്കുന്നു. എന്റെ ശ്രദ്ധ കിട്ടാനായി പലതും ചെയ്യുന്നു....' എന്നിങ്ങനെയായിരുന്നു അമീറിന്റെ പോസ്‌റ്റ്‌ തുടങ്ങുന്നത്‌. കുറച്ച്‌ വരികള്‍ക്കുശേഷമാണ്‌ അമിര്‍ താന്‍ പറയുന്ന ഷാരൂഖ്‌ വളര്‍ത്തുനായയാണെന്ന്‌ വ്യക്തമാക്കുന്നത്‌.

ഇത്‌ വെറും തമാശയായി മാത്രമേ കാണുന്നുള്ളുവെന്നും താനിത്തരം കാര്യങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നുമാണ്‌ സാക്ഷാന്‍ കിം ഖാന്‍ അമീറിന്റെ എഴുത്തിനോട്‌ പ്രതികരിച്ചത്‌. എന്നാല്‍ അമീര്‍ ഇങ്ങനെ എഴുതിയത്‌ ശരിയായില്ലെന്നാണ്‌ ബോളിവുഡില്‍ പലരും അഭിപ്രായപ്പെട്ടിരുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X