അങ്ങനെ ആ പ്രേമവും പൊളിഞ്ഞു
പാപ്പരാസി കാമുകന്‍ അഡ്നാന്‍ ഖലീബിന്റെ അപദാനങ്ങള്‍ ബ്രിട്നിയുടെ നാവില്‍ നിന്ന് എന്നേയ്ക്കുമായി ഒഴിഞ്ഞു പോയി. പ്രണയച്ചൂടില്‍ ചൊരിഞ്ഞ ജല്‍പനങ്ങള്‍ ബ്രിട്നിയെ നോക്കി പല്ലിളിക്കേ, ആ പ്രേമവും അകാലത്തില്‍ പൊലിഞ്ഞെന്ന ചൂടന്‍ വാര്‍ത്ത പുറത്ത്.
തന്നെ കരുവാക്കി പണം കൊയ്യുകയാണ് പാപ്പരാസി കാമുകന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞാണ് പുതിയ പ്രണയത്തോട് ബ്രിട്നി സലാം പറഞ്ഞത്. പാകിസ്താന്‍കാരനായ അഡ്നാന്‍ ഖലീബും ബ്രിട്നിയുമായുളള പ്രണയം, അന്താരാഷ്ട്ര ബന്ധങ്ങളെപ്പോലും തകിടം മറിക്കുന്ന സംവാദവിഷയമായി വളരവെയാണ് ഗായിക പിന്മാറിയത്.
അഡ്നാനെ തന്റെ വീടിന്റെ പരിസരത്തു പോലും കണ്ടുപോകരുതെന്ന തരത്തില്‍ ഒരു നിരോധനയുത്തരവും ബ്രിട്നി സമ്പാദിച്ചു കഴിഞ്ഞു. ഉത്തരവിന്റെ പകര്‍പ്പ് ബ്രിട്നിയുടെ അടുത്ത സുഹൃത്ത് സാം ലട്ഫിയാണ് പത്രക്കാരെ കാണിച്ചത്.
തന്റെ ജീവിതത്തിലെ ഇരുണ്ടകാലത്ത് അപ്രതീക്ഷിതമായി കിട്ടിയ വെളിച്ചമായിരുന്നത്രേ ബ്രിട്നിയ്ക്ക് അഡ്നാന്‍. എന്നാല്‍ ഇരുവരും തമ്മിലുളള സമാഗമം രഹസ്യമായി തന്റെ കൂട്ടുകാരെ അറിയിച്ച് അവര്‍ക്ക് എക്സ്ക്ലൂസീവ് ഫോട്ടോകള്‍ക്ക് അവസരമൊരുക്കുക എന്ന നീചലക്ഷ്യത്തോടെയാണ് കാമുകന്‍ തന്നെ സമീപിച്ചതെന്ന് ബ്രിട്നി ഇപ്പോള്‍ മനസിലാക്കുന്നു.
ഇതറിഞ്ഞ് ആകെ തകര്‍ന്നിരിക്കുകയാണത്രേ ഹോളിവുഡിലെ താരമൂല്യമേറിയ താന്തോന്നി ഗായിക. ഒരിക്കല്‍ പാപ്പരാസികളുടെ കാമറയില്‍ നിന്നും സാഹസികമായി അഡ്നാന്‍ ബ്രിട്നിയെ രക്ഷിച്ചിരുന്നു. തന്നോട് സഹാനുഭൂതിയോട് പെരുമാറിയ അഡ്നാനുമായി വളരെപ്പെട്ടെന്നാണ് ബ്രിട്നി അടുത്തത്.
ഏതായാലും തങ്ങള്‍ ഇപ്പോഴും കാമുകീകാമുകന്മാരാണെന്ന് തന്നെയാണ് അഡ്നാന്‍ പ്രതികരിക്കുന്നത്. നേരത്തെയും ഇപ്പോഴും കാര്യങ്ങളെല്ലാം ശുഭകരമാണെന്നാണ് അതിയാന്റെ വാദം.
ഏതായാലും ബ്രിട്നിയുടെ അടുത്ത നമ്പറിനു വേണ്ടി കാത്തിരിക്കാം.
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications