ബിക്കിനിയ്ക്കുളളില്‍ ധര്‍മ്മ സങ്കടങ്ങള്‍
ആകാരഭംഗി കൊണ്ട് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മോഹിപ്പിച്ച എലിസബത്ത് ഹര്‍ലിയ്ക്ക് ബിക്കിനി ഫോട്ടോ ഷൂട്ട് മടുത്തു തുടങ്ങി.
ബിക്കിനിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് അസഹനീയമായ അനുഭവമാണെന്ന് എലിസബത്ത് പറയുന്നു. നരകത്തില്‍ പോകാന്‍ പറഞ്ഞാല്‍ ഇതിനെക്കാള്‍ സന്തോഷകരമായിരിക്കുമെന്നാണ് സുന്ദരി പറയുന്നത്.
"ബിക്കിനിയണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുക എന്നു പറഞ്ഞാല്‍ സങ്കല്‍പിക്കാവുന്നതിനെക്കാള്‍ അപ്പുറത്തെ ബോറന്‍ പരിപാടിയാണ് അത്. എന്തു ചെയ്യാം, അടുത്ത മാസവും രണ്ടെണ്ണത്തിന് കരാര്‍ ഒപ്പിട്ടു പോയി. കരാര്‍ ഒപ്പിട്ടാല്‍ പിന്നെ ചെയ്യാതിരിക്കുന്നതെങ്ങനെ?"
സണ്‍ഡേ ടൈംസിനോട് സംസാരിക്കവെയാണ് എലിസബത്ത് മനസ് തുറന്നത്. ഒരു പരിചയവുമില്ലാത്ത ഫോട്ടോഗ്രാഫറുടെ മുന്നില്‍ ബിക്കിനിയണിഞ്ഞ്, അയാള്‍ പറയും പോലെ കേട്ട് പോസ് ചെയ്യുക എന്നത് നരകപ്രവേശനത്തിന് തുല്യമായ അനുഭവമാണെന്നും എലിസബത്ത് പറയുന്നു. ഇത്തരം വേഷങ്ങളണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടാല്‍ ചെയ്യാന്‍ ബാധ്യസ്ഥയുമാണ്.
ഫോട്ടോ സെഷനുകളില്‍ മുഖം സൗന്ദര്യം മെച്ചപ്പെടുത്താന്‍ മേക്കപ്പുകാര്‍ കാണിക്കുന്ന വിക്രിയകളും അസഹ്യമാണത്രേ!
എന്നാല്‍ പിന്നെ ബിക്കിനി ഫോട്ടോ ഷൂട്ട് വേണ്ടെന്ന് തീരുമാനിക്കരുതോ എന്ന് ചോദിക്കരുത്. ആരെയും മോഹിപ്പിക്കുന്ന അംഗവടിവും ആകാരഭംഗിയുമുണ്ടെങ്കില്‍ പത്തുകാശ് ഇങ്ങനെയാണ് ഉണ്ടാക്കുക. ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം, കക്ഷത്തിരിക്കുന്നത് പോകാനും പാടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications