ഞരമ്പു മുറുക്കുന്ന രതി രംഗങ്ങള്‍
'ത്രീ ആന്റ് ഔട്ട്' എന്ന പുതിയ ചിത്രത്തില്‍ താനും ജെയിംസ് ബോണ്ട് നായിക ജെമ്മയും തമ്മിലുളള രതി രംഗങ്ങള്‍ കണ്ടാല്‍ ഞരമ്പു മുറുകുമെന്ന് മക്കെന്‍സീ ക്രൂക്ക്.
പൂര്‍ണ നഗ്നയായി വേഴ്ചാ രംഗത്തില്‍ അഭിനയിക്കാന്‍ ജെമ്മ തന്നെ പൂര്‍ണമായും സഹായിച്ചെന്നും ക്രൂക്ക് പറയുന്നു.
ഒരു ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മക്കെന്‍സീ ക്രൂക്കിന്. ഏപ്രില്‍ 24ന് റിലീസ് ചെയ്യപ്പെടുന്ന ചിത്രം ക്രൂക്കിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ സൂപ്പര്‍ഹിറ്റാകുമെന്നാണ് കരുതുന്നത്.
സെക്സ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ജെമ്മ കാണിക്കുന്ന പ്രൊഫഷണലിസം കണ്ട് താന്‍ അമ്പരന്നുപോയെന്ന് ക്രൂക്ക് പറയുന്നു. 36കാരനായ നടന് ആവശ്യമായ ആത്മവിശ്വാസം പകര്‍ന്നത് 22കാരിയായ ജെമ്മയാണ്.
"ഒരു വന്‍ കാമറാ സംഘം നോക്കി നില്‍ക്കുമ്പോള്‍ നഗ്നനായി വേഴ്ച നടത്തുക അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. ഇനിയൊരിക്കല്‍ കൂടി അങ്ങനെ അഭിനയിക്കാന്‍ എനിക്ക് ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല", ക്രൂക്ക് പറയുന്നു.


Click it and Unblock the Notifications