കാമുകനെതിരെ ബലാത്സംഗക്കേസ്?
ജെയ്മി സ്പിയേഴ്സിനെ കാമുകന്‍ കാസി അള്‍ഡ്രിജ്നിന് എത്ര ഇഷ്ടമുണ്ടായാലും ശരി, പുളളിക്കാരന്‍ ബലാത്സംഗക്കുറ്റത്തിന് കേസ് പറയേണ്ട അവസ്ഥയിലാണ്.
ഗര്‍ഭിണിയായ ജെയ്മിക്ക് വയസ് വെറും പതിനാറാണ്. നിയമമനുസരിച്ച്, 19 വയസിനു മുകളിലുളള ഒരാള്‍ 17 വയസില്‍ താഴെയുളള പെണ്‍കുട്ടിയുമായി അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കപ്പെടും.
ജെയ്മിയുടെ സമ്മതം ഉണ്ടോ ഇല്ലയോ, കാസി അവളെ കെട്ടുമോ ഇല്ലയോ എന്നൊന്നും കോടതിയ്ക്ക് കണക്കാക്കേണ്ട കാര്യമില്ല.
നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരുമൊന്നും ഈ കേസ് വെറുതെ വിടുമെന്ന് കരുതാനുമാവില്ല. പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി പലരും ലൂസിയാനയിലെ കോടതിയെ സമീപികാകനിരിക്കുകയാണ്.
പ്രായത്തേക്കാള്‍ ശാരീരിക വളര്‍ച്ചയുളള കുട്ടികള്‍ വിനോദവ്യവസായത്തിലേയ്ക്ക് ഒഴുകിയെത്തുന്ന കാലമാണിത്. ഇവരുടെ കൗമാരകുതൂഹലങ്ങളെ ചൂഷണം ചെയ്യാന്‍ എളുപ്പവുമാണ്. ജെയ്മിയും കാസിയും തമ്മിലുളള ബന്ധം ഒരുപക്ഷേ പവിത്രമായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയില്‍ ഉളളവരും ഇനി വരാനിരിക്കുന്നവരുമായ കുട്ടികള്‍ക്കു വേണ്ടി ഈ പ്രശ്നം കോടതിയും സാമൂഹ്യ പ്രവര്‍ത്തകരും ഗൗരവമായി കൈകാര്യം ചെയ്യും.
പതിനാറാം വയസില്‍ ഗര്‍ഭിണിയാവുന്നത് അത്ര പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ല.


Click it and Unblock the Notifications