»   » നഗ്നചിത്രം എടുത്തുവനെ കൊല്ലുമെന്ന് മേഗന്‍

നഗ്നചിത്രം എടുത്തുവനെ കൊല്ലുമെന്ന് മേഗന്‍

Posted By:
Subscribe to Filmibeat Malayalam
Megan Fox
ഹോളിവുഡ് താരങ്ങള്‍ നഗ്നചിത്രങ്ങങ്ങളും വീഡിയോകളും എടുക്കുന്നും ഒടുവില്‍ അവ ചോര്‍ന്ന് വന്‍ വാര്‍ത്തയാകുന്നതുമെല്ലാം പതിവുള്ള കാര്യമാണ്.

പല നടിമാരും പ്രശസ്തിയ്ക്കുവേണ്ടിത്തന്നെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാറുള്ളതും. എന്തായാലും ഇപ്പോള്‍ മോഡലും നടിയുമായ മേഗന്‍ ഫോക്‌സും ഇത്തരമൊരു കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു.

താരത്തിന്റെ നഗ്നചിത്രവും ലീക്കായിരിക്കുന്നു. ഒരു ചിത്രത്തിന്റെ ഷൂട്ടിങിനിടെ താരം അടിവസ്ത്രത്തില്‍ നില്‍ക്കുന്നതും മേല്‍വസ്ത്രമില്ലാതെ നില്‍ക്കുന്നതുമായ പോസുകള്‍ ആരോ ക്യാമറയിലാക്കി പുറത്തെത്തിച്ചിരിക്കുകയാണത്രേ.

പാഷന്‍ പ്ലേ എന്ന പുതിയ ചിത്രത്തിനിടെയാണത്രേ ഈ സംഭവം നടന്നത്. മേഗന്റെ ടോപ് ലെസ് ഫോട്ടോകള്‍ ഒരു ടാബ്ലോയിഡില്‍ വന്നതു കണ്ട ഒരു സുഹൃത്താണ് ഇക്കാര്യം താരത്തെ അറിയിച്ചത്.

ഈ ഫോട്ടോ എടുത്ത് പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്തിയാല്‍ ശരിപ്പെടുത്തുമെന്നാണ് മേഗന്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിന് നിയമത്തിന്റെ പിന്തുണയൊന്നും തേടില്ലെന്നും മേഗന്‍ പറയുന്നുണ്ട്.

ഞാന്‍ എന്റെ ജോലി വളരെ ഗൗരവത്തോടെ ചെയ്യുന്നതിനിടെയാണ് ആരോ നുഴഞ്ഞുകയറി ഈ വൃത്തികെട്ട പണി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ പ്രശസ്തി നേടാന്‍ ഞാന്‍ ഒരു റിയാലിറ്റി ഷോ താരമല്ല- മേഗന്‍ പറയുന്നു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam