twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നു ഞാന്‍ കന്യക, ഇന്ന് ഗര്‍ഭിണി!

    By Staff
    |

    "പീറ്റ് ഡോഹര്‍ട്ടിയെ പരിചയപ്പെടുമ്പോള്‍ സത്യമായും ഞാനൊരു കന്യകയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണ്. ഒരു സംശയവുമില്ല. ഈ കുഞ്ഞിന്റെ അച്ഛന്‍ പീറ്റ് ഡോഹര്‍ട്ടി തന്നെയാണ്".

    നിറവയറില്‍ തൊട്ട് സത്യം ചെയ്യുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മേധാവി സര്‍ അലക്സ് ഫെര്‍ഗ്യൂസണിന്റെ ചെറുമകള്‍ ലോറ മെക് ലാഫ്ലിനാണ്. കക്ഷിക്ക് പ്രായം 20 വയസ്.

    ലോള എന്ന് വിളിക്കപ്പെടുന്ന മക് ലാഫ്ലിന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍. ഇതുവരെ വീട്ടുകാരോട് വെളിപ്പെടുത്താത്ത ഗര്‍ഭ രഹസ്യം ന്യൂസ് വീക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ലണ്ടനിലെ ബെര്‍ക്കിലി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാടിയ ലൈംഗികമാമാങ്കമാണ് തനിക്ക് ഗര്‍ഭം സമ്മാനിച്ചതെന്ന് ലോള പറയുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ സുഹൃത്തുക്കളായത്. കാണുമ്പോഴൊക്കെ ഡോഹര്‍ട്ടി ലോളയുടെ കഴുത്തില്‍ ചുംബിക്കുകയും വീട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുമായിരുന്നത്രേ!

    ക്ഷണത്തില്‍ സഹികെട്ട് ഒടുവില്‍ ലോള ബെര്‍ക്കിലിയിലെ തന്റെ മുറിയിലേയ്ക്ക് പീറ്റിലെ ക്ഷണിച്ചു. പിന്നെ മുന്നും പിന്നും നോക്കാത്ത മഹാമഹമായിരുന്നു. താനൊരു കന്യകയാണെന്ന കാര്യം പീറ്റിനെ അറിയിച്ചിരുന്നില്ലെന്നും ലോള വെളിപ്പെടുത്തി.

    അവസാനത്തെ രാത്രിയാണ് എല്ലാം തകിടം മറിഞ്ഞത്. ആകെ ഒരു ഉറയുമായാണ് അന്ന് രതി തുടങ്ങിയത്. പകുതി വഴിയില്‍ സംഗതി പൊട്ടി. പിന്നെ പുതിയത് വാങ്ങാനൊന്നും പോയില്ല. ഉളളതു കൊണ്ട് ഓണം കൊണ്ടാടി.

    ഛര്‍ദ്ദിയും അസ്വസ്ഥതയും വന്ന് ആശുപത്രിയില്‍ ചെന്നപ്പോള്‍ കാര്യങ്ങള്‍ പിടികിട്ടി. പൊട്ടിയ ഉറയുമായി ബന്ധപ്പെട്ടതിനാല്‍ ചുളുവില്‍ ഒരു ഗര്‍ഭം കിട്ടി. കിട്ടിയ ഉടനെ കാമുകന്‍ ഡോഹര്‍ട്ടിയെ വിളിച്ചു കാര്യം പറഞ്ഞു.

    മിടുക്കന്റെ ആദ്യ പ്രതികരണം ഇങ്ങനെ. "ഇതെന്റെ കുഞ്ഞാണെന്നാണ് നീ പറയുന്നത് അല്ലേ". ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം ഇങ്ങനെ തുടര്‍ന്നത്രേ, "എത്ര മനോഹരിയായ കുഞ്ഞായിരിക്കും നമ്മുടേത്. എന്തായാലും നീ തന്നെ നോക്കിക്കോ".

    ഞെട്ടിപ്പോയത്രേ പാവം ലോള.

    ഏതായാലും പീറ്റ് ഡോഹര്‍ട്ടിയുടെ വക്താവ് ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ആകെ ഒറ്റ വാചകം. "ഈ പെണ്‍കുട്ടി ഏതെന്ന് പോലും പീറ്റിന് അറിയില്ല".

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X