അസൂയ നന്നല്ല, മിസ്റ്റര്‍ കാമുകന്‍!!

By Staff

കണ്ട അണ്ടനും അടകോടനും സ്വന്തം കാമുകിയുടെ അര്‍ദ്ധനഗ്നമേനിയില്‍ നോക്കി വെളളമിറക്കി നില്‍ക്കുന്നത് ഒരു കാമുകനും അത്രയിഷ്ടപ്പെടുന്ന കാര്യമല്ല. റിഹാനയുടെ കാമുകനായി ആരോപിക്കപ്പെടുന്ന ക്രിസ് ബ്രൗണും കാണും അങ്ങനെയൊരു സ്വാര്‍ത്ഥത.

റിഹാനയോട് സെക്സിയായി വസ്ത്രം ധരിക്കരുതെന്ന് ബ്രൗണ്‍ ആവശ്യപ്പെട്ടത് സ്നേഹം കൂടിയതു കൊണ്ടാണ്. എല്ലാവനും റിഹാനയുടെ മേനിയില്‍ തുറിച്ചു നോക്കി നില്‍ക്കുന്നത് തനിക്കത്ര പിടിക്കുന്നില്ലെന്നും പുളളിക്കാരന്‍ തുറന്നു പറഞ്ഞുവത്രേ!

ഏതായാലും കാമുകന്റെ ശാസന തളളിക്കളയാന്‍ തന്നെയാണ് റിഹാനയുടെ തീരുമാനം. ആറു മുതല്‍ അറുപതു വരെ പ്രായമുളളവര്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നത് വസ്ത്രധാരണത്തിന്റെ പ്രത്യേകത കൊണ്ടാണെന്ന് റിഹാനയ്ക്കറിയാം. മനോഹരമായ മേനി കെട്ടിപ്പൊതിഞ്ഞ് കാമുകന് മാത്രം കാണാന്‍ നല്‍കുന്നതില്‍ സുന്ദരിക്ക് തീരെ താല്‍പര്യമില്ല.

ക്രിസ് ബ്രൗണ്‍ തന്റെ കാമുകനാണെന്നു പോലും റിഹാന ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ ഇരുവരും തമ്മില്‍ പരസ്യമായി പലേടത്തും ഗാഢചുംബനത്തലേര്‍പ്പെടുന്നത് കണ്ടവരാണ് പ്രണയവാര്‍ത്തയ്ക്ക് പ്രചാരം നല്‍കിയത്.

തുണിയുടുക്കുന്ന കാര്യത്തിലൊന്നും ആരും ഇടപെടേണ്ടെന്നും അതൊക്കെ തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നുമാണ് റിഹാനയുടെ നിലപാട്. കാമുകന്റെ വാക്കെങ്ങാനും പുളളിക്കാരി അനുസരിച്ചിരുന്നുവെങ്കില്‍ ആരാധകരുടെ കാര്യം ഗോപിയായേനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X