സെക്സിന് കിട്ടും സ്വര്‍ണമെഡല്‍
കാര്യങ്ങള്‍ തുറന്നു പറയുന്നെങ്കില്‍ അതിങ്ങനെ വേണം. കേട്ടില്ലേ മെല്‍ ബി പറഞ്ഞത്. കിടക്കയിലെ പ്രകടനങ്ങള്‍ക്ക് ഒരു മത്സരം സംഘടിപ്പിക്കാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തയ്യാറായാല്‍ സ്വര്‍ണമെഡല്‍ തനിക്കു തന്നെയെന്ന് ഉറപ്പിച്ചു പറയാന്‍ വേറെയേത് നാരീരത്നത്തിന് കഴിയും?
പക്ഷേ, മെല്‍ ബി അത് പറയും. താനും ഭര്‍ത്താവ് സ്റ്റീഫന്‍ ബെലാഫോണ്ടും കിടക്കയില്‍ തിമിര്‍ത്താടുകയാണെന്നാണ് ഈയടുത്ത ദിവസം ഒരഭിമുഖത്തില്‍ മെല്‍ ബി തുറന്നു പറഞ്ഞത്.
ഒളിമ്പിക്സില്‍ പങ്കെടുത്താല്‍ ഏതെങ്കിലും ഇനത്തില്‍ സ്വര്‍ണമെഡല്‍ കിട്ടുമോ എന്ന് അഭിമുഖകാരന്‍ ആരാഞ്ഞു, ഒട്ടും മടിക്കാതെ മെല്‍ ബി മറുപടി പറഞ്ഞു, "സെക്സ്".
അള്‍ട്ടിമോ എന്ന വമ്പന്‍ വസ്ത്രനിര്‍മ്മാണ കമ്പനിയുടെ പുതിയ പരസ്യമോഡലായ മെല്‍ ബി വേറെയും ചിലത് പറഞ്ഞിട്ടുണ്ട്. ബെഡ് റൂമിലെ എല്ലാം മറന്നുളള പ്രകടനം തന്നിലെ പോസിറ്റീവ് സമീപനത്തെ ഉണര്‍ത്തിയെന്നും അത് വ്യക്തിത്വത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു.
കാണാന്‍ കൊളളാമോ എന്നതോ മെലിഞ്ഞിരിക്കുന്നതോ മുഖസൗന്ദര്യമോ ഒന്നുമല്ല, "കാര്യങ്ങള്‍" എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. മാനസികോല്ലാസത്തിന് അടിസ്ഥാനം അതാണ്.
ഏത് സ്ത്രീയും അവളുടെ അടിവസ്ത്രങ്ങളിലാണ് ഏറ്റവും കൂടുതല്‍ സുന്ദരിയെന്നൊരു മഹദ് വചനവും മെല്‍ ബിയുടെ വകയായിട്ടുണ്ട്.


Click it and Unblock the Notifications