»   » എക്‌സോര്‍സിസ്റ്റ് എക്കാലത്തെയും ഭീകരചിത്രം

എക്‌സോര്‍സിസ്റ്റ് എക്കാലത്തെയും ഭീകരചിത്രം

Posted By:
Subscribe to Filmibeat Malayalam
The Exorcist beats Saw and A Clockwork Orange to top horror spot
തിയറ്ററുകളിലെത്തി 37 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എക്‌സോര്‍സിസ്റ്റ് ഇപ്പോഴും ഭീതിയുണര്‍ത്തുന്നു. റെന്റല്‍ സര്‍വീസ് ലവ്ഫിലിം അധികൃതര്‍ സംഘടിപ്പിച്ച വോട്ടെടുപ്പിലാണ് എക്കാലത്തും പ്രേക്ഷകരില്‍ അസ്വസ്ഥയുണര്‍ത്തുന്ന ചിത്രമയി ദി എക്സോര്‍സിസ്റ്റിനെ സിനിമാ പ്രേക്ഷകര്‍ തിരഞ്ഞെടുത്തത്.

1973ല്‍ പുറത്തിറങ്ങിയ ദി എക്‌സോര്‍സിസ്റ്റ് വില്യം ഫെഡ്കിനാണ് സംവിധാനം ചെയ്തത്. വില്യം പീറ്ററിന്റെ ദി എക്‌സോര്‍സിസ്റ്റ് എന്ന പേരിലുള്ള നോവല്‍ തന്നെയാണ് പ്രേക്ഷകരില്‍ ഭീതി നിറച്ച് വെള്ളിത്തിരയിലെത്തിയത്.

പ്രേതാവിഷ്ടയായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന എക്‌സോര്‍സിസ്റ്റില്‍ റോി മാന്‍ഹെയിമും ലിന്‍ഡ ബ്ലെയറുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ഒരു കൂട്ടം കൗമാരക്കാര്‍ നിര്‍മ്മിച്ച ക്ലോക്ക് വര്‍ക്ക് ഓറഞ്ച് എന്ന സിനിമയാണ് രണ്ടാമത്. 2004ല്‍ റിലീസ് ചെയ്ത സോ പട്ടികയില്‍ മൂന്നാമതാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam