ഒടുവില്‍ ലിന്റ്സെ ലോഹന്‍ കീഴടങ്ങി
മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് ലോസ് ഏഞ്ചല്‍സ് പൊലീസ് ഔദ്യോഗികമായി ലിന്റ്സെ ലോഹനെതിരെ കേസെടുത്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ലോസ് ഏഞ്ചല്‍സിലെ ബെവെര്‍ലി ഹില്‍സ് പൊലീസ് സ്റ്റേഷനിലാണ് ലിന്റ്സെ കീഴടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസെടുത്ത ശേഷം ലിന്റ്സെയെ 30,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.
2007 മെയ് 26നാണ് അമിതമായി മദ്യപിച്ച് വണ്ടിയോടിച്ച് ലിന്റ്സെ അപകടത്തില്‍ പെട്ടത്. തുടര്‍ന്നുളള പരിശോധനയില്‍ മദ്യവും കൊക്കേയ്നും ലിന്റ്സെ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. ലിന്റ്സെയുടെ കാറിനുളളില്‍ നിന്നും കൊക്കെയ്ന്‍ കണ്ടെടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഏറെക്കാലം മലിബുവിലെ ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഹോളിവുഡ് സുന്ദരി അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ലിന്റ്സെയുടെ കേസ് ആഗസ്റ്റ് 24ന് കോടതി പരിഗണിക്കുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications