ലഹരിയുടെ നൗകയില്‍ വീണ്ടും ആമി
ഇംഗ്ലീഷ് ഗായിക ആമി വൈന്‍ഹൗസ് വീണ്ടും മയക്കുമരുന്നിനടിമയെന്ന് റിപ്പോര്‍ട്ട്. ബ്ലാക്ക് പൂളില്‍ ഒരു പരിപാടി നടത്തുന്നതിനിടെ കൂടെക്കൂടെ ഒരു വെളുത്ത പൊടി മൂക്കിലേയ്ക്ക് വലിച്ചു കയറ്റുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ആമി വീണ്ടും മരുന്നു വലയില്‍ കുരുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്.
വന്യമായ പഴയ ജീവിതത്തിലേയ്ക്ക് 24കാരിയായ ആമി മടങ്ങിപ്പോയെന്നാണ് വാര്‍ത്താ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.
പരിപാടിയിലുടനീളം ആമി വല്ലാതെ ഉന്മാദഭരിതയായിരുന്നുവെന്ന് കാണികളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടവേളകളില്‍ അവളുപയോഗിച്ച വെളുത്ത പൊടി നല്‍കിയ ലഹരിയിലാണ് ആമി പാടിയുറഞ്ഞാടിയതെന്ന് വിശ്വസിക്കുകയാണ് കാണികള്‍.
കണ്ണുകളില്‍ ലഹരി നിറഞ്ഞപ്പോള്‍ നോട്ടം പോലും ലെക്കുകെട്ടിരുന്നുവെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.
യോഗാഭ്യാസത്തിലൂടെ തന്റെ ജീവിതത്തില്‍ നിന്നും ലഹരി അകറ്റിയെന്നാണ് കുറെനാളുകള്‍ക്ക് മുമ്പ് ആമി പുറംലോകത്തെ അറിയിച്ചത്. മരുന്നു നല്‍കുന്ന ലഹരിയ്ക്ക് പകരം വെയ്ക്കാന്‍ യോഗയ്ക്ക് കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാവണം ആമി വൈന്‍ഹൗസ് പഴയകാലത്തേയ്ക്ക് മടങ്ങിയത്.


Click it and Unblock the Notifications











