അവനെ ഞാന്‍ അറിയുകയേയില്ല!!!!!
ആരാണീ അഡ്നാന്‍ ഖലീബ്? ചോദിക്കുന്നത് വേറാരുമല്ല. സാക്ഷാല്‍ ബ്രിട്നി സ്പിയേഴ്സ്. അഡ്നാനുമൊത്തൊരു ജീവിതം തുടങ്ങാന്‍ ഇസ്ലാം മതം വരെ സ്വീകരിക്കാന്‍ തയ്യാറായി നിന്നതാണ് ബ്രിട്നി. ആ ബ്രിട്നിയാണ് കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ ചോദിക്കുന്നത്. ആരാണീ അഡ്നാന്‍. എനിക്ക് അങ്ങനെയൊരാളെ അറിയുകയേ ഇല്ല.
ഏതാനും ദിവസം മാത്രം തന്റെ കാമുക പദവിയലങ്കരിച്ച അഡ്നാന്‍ ഖലീബ് എന്ന പാപ്പരാസിയുടെ ഓര്‍മ്മകള്‍ പോലും മാച്ചു കളയുകയാണ് ബ്രിട്നി.
അഡ്നാന് നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോയെന്ന് ഒരു ചടങ്ങിനിടെ പത്രലേഖകര്‍ ചോദിച്ചപ്പോഴാണ് ബ്രിട്നി എടുത്തടിച്ചതു പോലെ ആ ചോദ്യം ചോദിച്ചത്. ആരാണയാള്‍, അങ്ങനെയൊരാളെ ഞാന്‍ കണ്ടിട്ടു പോലുമില്ലെന്ന് മറുപടി പറഞ്ഞ് സുന്ദരി സ്ഥലം കാലിയാക്കി.
അഡ്നാനുമായുളള ബന്ധം മതിയാക്കിയെന്ന് മാത്രമല്ല, ഒരു നിരോധന ഉത്തരവും ഇയാള്‍ക്കെതിരെ സമ്പാദിച്ചിട്ടുണ്ട് ബ്രിട്നി.
തന്നെ ഉപയോഗിച്ച് പണം കൊയ്യുകയാണ് കാമുകന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞാണത്രേ, ഈ ബന്ധം ബ്രിട്നി ഉപേക്ഷിച്ചത്.


Click it and Unblock the Notifications











