ബ്രിട്ട്നിയ്ക്ക് പുതിയ കാമുകന്‍, ആള്‍ വെയിറ്റര്‍
കുഞ്ഞുങ്ങളെ വിട്ടുകിട്ടാന്‍ മുന്‍ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനുമായി പൊരിഞ്ഞ നിയമയുദ്ധം തുടരുന്നതിനിടെ ബ്രിട്ട്നി സ്പിയേഴ്സിന് പുതിയ കാമുകനെ ലഭിച്ചു.
ലോസ് ഏഞ്ചല്‍സിലെ മിറാബെല്ലേ റെസ്റ്റോറന്റിലെ വെയിറ്റര്‍ മൈക്കേല്‍ മര്‍ച്ചാന്റാണ് ബ്രിട്ട്നിയുടെ പുതിയ കാമുകന്‍.
നവംബര്‍ 21ന് അര്‍ദ്ധരാത്രി കഴിഞ്ഞ നേരം മൈക്കേലും ബ്രിട്ട്നിയും റെസ്റ്റോറന്റിലെത്തിയത് കണ്ടവരാണ് വിവരം പുറത്തുവിട്ടത്.
പതിവിനു വിപരീതമായി ഇക്കുറി ബ്രിട്ട്നി കാമുകനോട് വകതിരിവോടെയാണ് പെരുമാറിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. തമാശകള്‍ പറഞ്ഞ് ബ്രിട്ട്നിയെ പൊട്ടിച്ചിരിപ്പിച്ച മൈക്കേല്‍ നിഗൂഡ സ്മിതം കൈമാറിയതോടെ ഇരുവരും റെസ്റ്റോറന്റ് വിട്ടു പോയെന്നും പറയുന്നു.
അതിസുന്ദരനാണ് മൈക്കേലെന്നാണ് കണ്ടവര്‍ പറയുന്നത്. ആദ്യകാഴ്ചയില്‍ തന്നെ മൈക്കേലിനു മുന്നില്‍ ബ്രിട്ട്നി വീണുപോയെന്നും കഥകളറിയാവുന്നവരെ ഉദ്ധരിച്ച് ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ ആദ്യനാളുകളിലായിരുന്നു ഈ ആദ്യകാഴ്ചയിലെ അനുരാഗം.
പരിചയപ്പെട്ടതിനു ശേഷം ബ്രിട്ട്നിയുടെ പടുകൂറ്റന്‍ വീട്ടില്‍ ഇരുവരുടെയും സമാഗമം നടക്കാറുണ്ടെന്നും ലൈഫ് ആന്റ് സ്റ്റൈല്‍ മാസിക ബ്രിട്ട്നിയുടെ ചില സുഹൃത്തുക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണ് മൈക്കേല്‍ പറയുന്നത്.
![]()


Click it and Unblock the Notifications