"വീടിന്റെ പരിസരത്ത് കണ്ടുപോകരുത്!!"
അറിയില്ലേ സാം ലട്ഫിയെ. ബ്രിട്നി സ്പിയേഴ്സിന്റെ അടുത്ത സുഹൃത്തായിരുന്നു ഏതാനും ദിവസം മുമ്പു വരെ ഇദ്ദേഹം. ബ്രിട്നിയെക്കുറിച്ചുളള ഏത് വാര്‍ത്തയും നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഉളള അവകാശവും തനിക്കാണെന്നായിരുന്നു ലട്ഫിയുടെ ഭാവം. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ കോടതി കേറ്റുന്നതും ബ്രിട്നി സ്പിയേഴ്സ് എന്നു പറയേണ്ടി വന്നിരിക്കുന്നു ഇപ്പോള്‍.
ബ്രിട്നിയുടെ വീടിന്റെ അവരുടെ കുടുംബ വീടിന്റെയോ 250 മീറ്റര്‍ ചുറ്റളവില്‍ സാം ടഫി പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു കഴിഞ്ഞു. ബ്രിട്നിയെ വഴി തെറ്റിക്കുന്നത് ഇയാളാണെന്ന് സുന്ദരിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുത്തരവ്. ഏതാനും ആഴ്ച മുമ്പ് കോടതി ഉത്തരവ് വന്നെങ്കിലും ഇത് കൈപ്പറ്റാതെ ലട്ഫി മുങ്ങി നടക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ഉത്തരവ് ടിയാന്റെ പക്കല്‍ എത്തിച്ചു.
ബ്രിട്നിയ്ക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്നത് ഇയാളാണത്രേ! ബ്രിട്നിയുടെ നിയന്ത്രണം മുഴുവന്‍ ലട്ഫി ഏറ്റെടുക്കുമെന്ന നില വന്നപ്പോഴാണ് അച്ഛനും വക്കീലും കോടതിയെ സമീപിച്ചത്.
2008 പിറന്നതിനു ശേഷം രണ്ടു തവണ ബ്രിട്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറാഴ്ചയോളം മനോരോഗാശുപത്രിയിലും ബ്രിട്നി ചികിത്സയിലായിരുന്നു. ഇതിനൊക്കെ കാരണം ലട്ഫിയാണെന്ന് ആരോപിക്കപ്പെടുന്നു.
ബ്രിട്നിയ്ക്ക് മയക്കു മരുന്നു നല്‍കുകയും അവരുടെ വീട്ടിലെ ഫോണ്‍ കട്ടു ചെയ്യുകയും സെല്‍ഫോണ്‍ ചാര്‍ജറുകള്‍ നശിപ്പിക്കുകയും ചെയ്തെന്നും ബ്രിട്നിയുടെ എല്ലാ നിയന്ത്രണവും തനിക്കാണെന്ന് ഇയാള്‍ അവകാശപ്പെടുകയും ചെയ്യുന്നതായി രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.
ലട്ഫിയുടെ പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.


Click it and Unblock the Notifications