ഹാരി പോട്ടറേ..ആ ആനയ്ക്ക് പാപ്പാനുണ്ട്..
ആ കണ്ണുകളുടെ ഉടമയെ കണ്ടെത്തി. ഇമ ചിമ്മാതെ ഹാരി പോട്ടര്‍ ഡാനിയേല്‍ റാഡ്‍ക്ലിഫിനെ ഉറ്റു നോക്കിയിരുന്ന ആസ്ട്രേലിയന്‍ സുന്ദരി. പക്ഷെ, റാഡ്‍ക്ലിഫ് അല്‍പം നിരാശനായേ പറ്റൂ, കാരണം അവള്‍ക്ക് ഒരു കാമുകനുണ്ട്. അവര്‍ തമ്മില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി കടുത്ത പ്രണയത്തിലും.
കാസി മക്കീ എന്നാണ് ആ ഇരുപതുകാരിയുടെ പേര്. സിഡ്നിയില്‍ ഇന്‍ഷ്വറന്‍സ് ഏജന്റായി ജോലി ചെയ്യുന്നു. അടുത്ത ആഴ്ച ലണ്ടനിലേയ്ക്ക് വരാനിരിക്കവെയാണ് തന്റെ കണ്ണുകള്‍ ഹാരി പോട്ടറുടെ ഹൃദയത്തില്‍ ഉടക്കിയ വിവരം അവളറിയുന്നത്.
ആസ്ട്രേലിയാ സന്ദര്‍ശനത്തിനിടെ തന്നെ ഉറ്റു നോക്കിയിരുന്ന രണ്ടു കണ്ണുകള്‍ ഇപ്പോഴും മനസില്‍ നിന്ന് പോയിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് റാഡ്‍ക്ലിഫ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡെയിലി ടെലിഗ്രാഫ് പത്രം ആ സുന്ദരിയെ തേടിപ്പിടിച്ചു.
തന്റെ കാര്യം ഹാരി പോട്ടര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുവെന്ന വാര്‍ത്ത കാസിം മക്കീ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. റാഡ്‍ക്ലിഫുമായി അല്‍പ നേരം സംസാരിച്ചുവെന്നും ഏറെ തവണ തങ്ങളുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞുവെന്നും മക്കീ ഓര്‍ക്കുന്നു.
റാഡ്‍ക്ലിഫിനു വേണ്ടി തന്റെ കാമുകനെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും കാസിം മക്കീ പറയുന്നുണ്ട്. ആ വകയില്‍ റാഡ്‍ക്ലിഫിന് പ്രതീക്ഷയൊന്നും വേണ്ടെന്നര്‍ത്ഥം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications