ഇങ്ങനെയുമുണ്ടോ സെക്സ് അഭിനയം?

By Super

'ഡിസെപ്ഷന്‍' എന്ന പുതിയ ചിത്രത്തിനു വേണ്ടി സെക്സ് രംഗങ്ങളില്‍ അഭിനയിച്ചു മടുത്തുവെന്ന് നടന്‍ ഇവാന്‍ മക‍്‍ഗ്രിഗര്‍.

ദിനം പ്രതിയുളള റിഹേഴ്സലും ഷൂട്ടിംഗും കാരണം താനാകെ മടുത്തുവെന്നാണ് ഇവാന്‍ പറയുന്നത്. ഓരോ ദിവസവും കടുത്ത ക്ഷീണത്തോടെയാണ് ഇവാന്‍ ഷൂട്ടിംഗ് സ്ഥലത്തു നിന്നും മടങ്ങുന്നത്.

ഇവാന്‍ തന്നെ പറയുന്നത് കേള്‍ക്കുക. "രാവിലെ സെറ്റിലെത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ ചൂണ്ടിക്കാട്ടി സംവിധായകന്‍ പറയും. ഇവാന്‍ ഇവരുമായി സെക്സ് ചെയ്യുന്ന സീന്‍ ചിത്രീകരിക്കണം. റിഹേഴ്സലും ഷൂട്ടിംഗും കഴി‍ഞ്ഞ് മുറിയിലെത്തി ഒരു കോഫിയും കുടിച്ച് തിരികെയെത്തുമ്പോള്‍ വേറൊരുത്തിയെ ചൂണ്ടിക്കാട്ടി സംവിധായകന്‍ പറയും. ഇവാന്‍ അടുത്തത് ഇവരുമായാണ്. പിന്നെയും വസ്ത്രം ഊരണം. ആദ്യം ചെയ്തതൊക്കെ വീണ്ടും ആവര്‍ത്തിക്കണം. എന്തൊരു പീഡനമാണിത്".

അഭിനയ ജീവിതത്തില്‍ മനോഹരമായ ഒട്ടേറെ സെക്സ് രംഗങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അത് അവയില്‍ നിന്നൊക്കെ വ്യത്യസ്തമാണെന്നും ഇവാന്‍ പറയുന്നു.

ഏപ്രില്‍ 25നാണ് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്. ഇവാന്റെ അഭിനയം ഒട്ടും മുറിച്ചു മാറ്റാതെ ചിത്രത്തിലുണ്ടാവണേ എന്നാണ് അഭിമുഖം വായിച്ച പ്രേക്ഷകര്‍ പ്രാര്‍ത്ഥിക്കുന്നത്.

Read more about: hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X