»   » ഫേസ്ബുക്കിന് പിന്നാലെ വിക്കിലീക്‌സും ഹോളിവുഡില്‍

ഫേസ്ബുക്കിന് പിന്നാലെ വിക്കിലീക്‌സും ഹോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam
WikiLeaks
ഫേസ്ബുക്കിന് പിന്നാലെ ഓണ്‍ലൈനില്‍ വിപ്ലവം സൃഷ്ടിച്ച വിക്കിലീക്‌സും വെള്ളിത്തിരയിലേക്ക്. ഹോളിവുഡ് സിനിമാ നിര്‍മാതാക്കളായ ബാരി ജോഫ്‌സണ്‍, മൈക്കിള്‍ ക3ം എന്നിവരാണ് വിക്കിലീക്‌സിന്റെയും ഉടമ ജൂലിയന്‍ അസാഞ്ചിന്റെയും കഥ അഭ്രപാളികളിലേക്ക് പകര്‍ത്താന്‍ ഒരുങ്ങുന്നത്. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനങ്ങളും അസാഞ്ചയുടെ പോരാട്ടങ്ങളുമെല്ലാം ഒരു ജെയിംസ് ബോണ്ട് സിനിമയുടെ ത്രില്ലില്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്താനാണ് ഇവരുടെ ശ്രമം.

വിക്കിലീക്‌സിന്റെ കഥ സിനിമയാക്കുന്നതിന് മുന്നോടിയായി ജൂലിയന്‍അസാഞ്ചയുടെ പുറത്തിറങ്ങാനിരിയ്ക്കുന്ന ജീവചരിത്രത്തിന്റെ പകര്‍പ്പവകാശം ഇവര്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഭരണകൂടങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്താണ് അസാഞ്ചയും അദ്ദേഹത്തിന്റെ വിക്കിലീക്‌സ് പ്രസ്ഥാനവും ചരിത്രം സൃഷ്ടിച്ചത്.

അസാഞ്ചയുടെ കുട്ടിക്കാലവും ജീവിതവും വിക്കിലീക്ക്സിന്റെ പിറവിയും അടുത്തകാലത്തുണ്ടായ വിവാദങ്ങളുമെല്ലാം അടങ്ങുന്ന ജീവചരിത്രത്തിന് 'ദ് മോസ്റ്റ് ഡെയ്ഞ്ചറസ് മാന്‍ ഇന്‍ ദ് വേള്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകനായ ആന്‍ഡ്രൂ ഫോളര്‍ ആണ് ജീവചരിത്രം തയ്യാറാക്കുന്നത്.

ഫേസ്ബുക്കിന്റെയും അതിന്റെ ഉടമ മാര്‍ക്ക് സുക്കന്‍ബര്‍ഗിന്റെയും കഥ പറഞ്ഞ ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളിലൊന്നായി മാറിയിരുന്നു. 4 കോടിയോളം ഡോളര്‍മുടക്കി നിര്‍മിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രണ്ട് മാസം കൊണ്ട് യുഎസില്‍ നിന്ന് മാത്രം ഒമ്പതരക്കോടിയോളം ഡോളറാണ് വാരിക്കൂട്ടിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam