»   » കാറ്റി പ്രൈസ് ഗര്‍ഭിണിയോണോ?

കാറ്റി പ്രൈസ് ഗര്‍ഭിണിയോണോ?

Posted By:
Subscribe to Filmibeat Malayalam
Katie Price
ഗ്ലാമര്‍ മോഡല്‍ കാറ്റി പ്രൈസ് ഗര്‍ഭിണിയാണോ?ആണെന്നാണ് ഗോസിപ്പുകള്‍ നല്‍കുന്ന സൂചന, എന്നാല്‍ ഇതില്‍ ഒരു കഴമ്പുമില്ലെന്നാണ് കാറ്റി പറയുന്നത്.

മുപ്പത്തിരണ്ടാം പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളൊന്നും നടത്താതിരുന്ന കാറ്റിയുടെ നടപടിയാണ് സംശയങ്ങള്‍ക്ക് വഴിവച്ചത്.

പിറന്നാല്‍ ദിനത്തില്‍ കാറ്റി ഭര്‍ത്താവ് അലെക്‌സ് റെയ്ഡിനും മൂന്നു മക്കള്‍ക്കുമൊപ്പം സമയം ചെലവിടുകയായിരുന്നു. ഏതാനും നാളുകളായി കാറ്റി ആരോഗ്യകാര്യത്തില്‍ വലിയ കണിശക്കാരിയായിട്ടുണ്ടത്രേ.

പൊതുവേ പാര്‍ട്ടി ഭ്രമക്കാരിയായ താരം പെട്ടെന്ന് അതില്‍ നിന്നുമകന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കൂടാന്‍ കാരണം ഗര്‍ഭമാണെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.

എന്നല്‍ കാറ്റി പറയുന്നത് മുപ്പത്തിരണ്ടാമത്തെ പിറന്നാള്‍ എന്നത് ഒരു ആഘോഷിക്കേണ്ട കാര്യമൊന്നുമല്ലെന്നാണ്.

കാറ്റി എന്തൊക്കെ പറഞ്ഞാലും അധികം വൈകാതെ തന്നെ കാറ്റിയ്ക്കും അലക്‌സിനും മറ്റൊരു അതിഥികൂടിയെത്തുമെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam