»   » പുത്തന്‍ രൂപത്തിനായി ഗാഗാ സുന്ദരി

പുത്തന്‍ രൂപത്തിനായി ഗാഗാ സുന്ദരി

Subscribe to Filmibeat Malayalam
Lady Gaga
പോപ് ലോകത്തിലെ മികച്ച സുന്ദരിയാവുകയാണ് ലേഡി ഗാഗയുടെ ലക്ഷ്യം. അതിനായി പുതിയ വ്യായാമ മുറകള്‍ അഭ്യസിയ്ക്കുകയാണ് ഈ പാട്ടുകാരി.

എന്തിന് കുറയ്ക്കുന്നു. ഹോളിവുഡിലെ ഒരു മികച്ച വ്യായാമ പരിശീലകനെ തന്നെ സ്വകാര്യ പരിശീലകനായി ഗാഗ നിയമിച്ചിരിയ്ക്കുകയാണ്. ഗാഗയുടെ തടി കുറഞ്ഞോ? അഴകളവുകള്‍ അതി മനോഹരമായോ? ഒന്ന് കണ്ട് നോക്കൂ.

ഹോളിവുഡിലെ വ്യായാമ പരിശീലകനായ ഹാര്‍ളി പാസ്റ്റര്‍നാക്കിനെയാണ് ഗാഗ പുത്തന്‍ പദ്ധതിയ്ക്ക് കരാറാക്കിയിരിയ്ക്കുന്നത്. മികച്ച അരക്കെട്ടും കാലുകളും കൈകളുമാണ് ഗാഗയുടെ ലക്ഷ്യം. സുന്ദര ശരീരമില്ലാതെ പോപ് ലോകത്തെ എങ്ങനെ പിടിച്ച് നില്‍ക്കും. ഇപ്പോഴും ഗാഗ ഒട്ടും മോശമല്ല. പക്ഷേ അതിനെ കൂടുതല്‍ മികച്ചതാക്കാമെങ്കില്‍ എന്തിന് വേണ്ടെന്ന് വയ്ക്കുന്നു.

നല്ല ശരീര സൗന്ദര്യമുണ്ടെങ്കില്‍ മാത്രമേ എന്ത് വേഷവും കെട്ടി പോപ് വേദികളില്‍ പ്രത്യക്ഷപ്പെടാനാവൂ. ശരീരത്തെക്കുറിച്ച് സ്വയം പരാതി ഉണ്ടെങ്കില്‍ ഏത് വേഷവും അണിച്ച് വേദിയില്‍ എത്തിയാല്‍ ശ്രദ്ധ പാട്ടിലായെന്ന് വരില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam