ഹീതറിന്റെ കാമുകന് പശ്ചാത്താപം
സര്‍ പോള്‍ മക്കാര്‍ട്ടിനിയുടെ മുന്‍ഭാര്യയും മോഡലുമായ ഹീതര്‍ മീല്‍സും താനുമായുളള ബന്ധം പരസ്യപ്പെടുത്തിയത് പണം മോഹിച്ചെന്ന് ബ്രിട്ടീഷ് ഫിലിം എഡിറ്റര്‍ ടിം സ്റ്റീല്‍.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട തുക കണ്ടെത്താനാണ് ബ്രിട്ടീഷ് ടാബ്ലോയിഡിന് താന്‍ ഈ പ്രണയരഹസ്യങ്ങള്‍ വിറ്റതെന്ന് സ്റ്റീല്‍ കുമ്പസാരിക്കുന്നു. ഭാര്യയുമായി ഏറെ ആലോചിച്ചതിനു ശേഷമാണത്രേ പണം കിട്ടാനുളള ഈ വഴി ഇയാള്‍ തിരഞ്ഞെടുത്തത്.
തനിക്കൊരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത തുകയാണ് പത്രം വാഗ്ദാനം ചെയ്തത്. ഇനിയൊരിക്കലും ജീവിതത്തില്‍ ഇത്തരമൊരവസരം വരില്ലെന്ന് ഉറപ്പാണെന്നും സ്റ്റീല്‍ പറയുന്നു. പണം വാങ്ങിയിട്ടാണെങ്കിലും ഒരിക്കല്‍ തന്റെ കിടപ്പറയിലെ സ്ഥിരം നായികയായിരുന്ന ഹീതര്‍ മീല്‍സിനെ തളളിപ്പറഞ്ഞത് ശരിയല്ലെന്ന് ഇപ്പോള്‍ സ്റ്റീലിന് തോന്നുന്നു.
മക്കായുടെ കാമുകി ആയിരിക്കുമ്പോള്‍ തന്നെ താനുമായി മീല്‍സ് ലൈംഗികബന്ധം നടത്തിയിരുന്നുവെന്നാണ് സ്റ്റീല്‍ പത്രത്തോട് പറഞ്ഞത്. കിടക്കയില്‍ ഒരിക്കലും തൃപ്തയാവാത്ത മീല്‍സും താനും ദിവസം ആറുപ്രാവശ്യം വരെ ബന്ധപ്പെട്ടിരുന്നുവെന്നും ഇയാള്‍ തുറന്നു പറഞ്ഞു. ഇരുവരും തമ്മിലുളള വേഴ്ചയ്ക്കിടയില്‍ പോലും മീല്‍സ് മക്കാര്‍ട്ടിനിയുടെ കാര്യം പറയാറുണ്ടായിരുന്നത്രേ!
ഏതായാലും ഇപ്പോള്‍ ആസ്ട്രേലിയയില്‍ താമസിക്കുന്ന സ്റ്റീല്‍ പശ്ചാത്താപ വിവശനാണ്. ഹീതര്‍ മീല്‍സിന്റെ കോപത്തില്‍ നിന്നും രക്ഷപെടാന്‍ എവിടെയെങ്കിലും പോയി ഒളിക്കണോ എന്നും പുളളിക്കാരന്‍ ആലോചനയിലാണത്രേ! തന്നെ വെടിവെച്ചു കൊല്ലാനുളള കോപമുണ്ടായിരിക്കും മീല്‍സിന് എന്നും സ്റ്റീലിന് ഉറപ്പുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications