»   » പദ്മ ലക്ഷ്മി വീണ്ടും ബിക്കിനിയില്‍

പദ്മ ലക്ഷ്മി വീണ്ടും ബിക്കിനിയില്‍

Posted By:
Subscribe to Filmibeat Malayalam
Padma Lakshmi
വിവാദമോഡല്‍ പദ്മ ലക്ഷ്മി വീണ്ടും ബിക്കിനിയില്‍. തന്റെ മകള്‍ കൃഷ്ണയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനായി ബഹാമാസില്‍ എത്തിയപ്പോഴാണ് പദ്മ ബീച്ചില്‍ ബിക്കിനിയുമിട്ട് എത്തിയത്.

പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമൊക്കെയാണെങ്കില്‍ തന്റെ പ്രൊഫഷണലിസത്തില്‍ താനൊട്ടും മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴും പദ്മയുടെ മേനിയഴക്. കരീബിയന്‍ കടലിന്റെ പശ്ചാത്തലത്തില്‍ പദ്മയുടെ സൗന്ദര്യം പാപ്പരാസികള്‍ ആവോളം പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തേ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ച് പദ്മ ട്വിറ്ററില്‍ തന്റെ ആരാധകര്‍ക്ക് ചില ടിപ്പുകള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒന്ന് ഫാറ്റ് കൂടുതലുള്ള സോഡകള്‍ ഉപേക്ഷിച്ച് ഗ്രീന്‍ ടീയും മറ്റും കുടിയ്ക്കൂ എന്നായിരുന്നു.

പദ്മ ഗര്‍ഭംധരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. ആരാണ് കുഞ്ഞിന്റെ പിതാവെന്നറിയാന്‍ പാപ്പരാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെട്ടോട്ടമോടുകയായിരുന്നു. എന്നാല്‍ പ്രസവം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാല്‍ കൃഷ്ണയുടെ പിതാവ് ടെഡ് ഫോര്‍സ്റ്റ്മാനാണെന്നകാര്യം പദ്മ വെളിപ്പെടുത്തിയത്.

English summary
Padma Lakshmi proudly showed off her trim and taut body in a bikini exactly a year after giving birth to her daughter, Krishna. The 40-year-old former model, looked stunning as she strolled along the beach in the Bahamas on her baby's first birthday over the weekend,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam