»   » പ്ലേബോയിയില്‍ പമേലയുടെ നഗ്നത വീണ്ടും

പ്ലേബോയിയില്‍ പമേലയുടെ നഗ്നത വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Pamela
പമേല ആന്‍ഡേഴ്‌സന്റെ വശ്യസൗന്ദര്യം വീണ്ടും പ്ലേബോയ് കവറില്‍. 2011 ജനുവരിയില്‍ പുറത്തിറങ്ങുന്ന പ്ലേബോയ് പതിപ്പിലാണ് പമേലയുടെ ചിത്രം വീണ്ടും വരുന്നത്.

പൂര്‍ണമായും നഗ്നയായിട്ടാണ് പുതിയ കവര്‍ പേജിനുവേണ്ടി പമേല പോസ് ചെയ്യുന്നത്. പമേല ഇതിനകം തന്നെ പത്തുതവണ പ്ലേബോയിയുടെ കവര്‍പേജിനെ ആകര്‍ഷകമാക്കിയിട്ടുണ്ട്.

ബേവാച്ച് താരമായ പമേല 1989ലാണ് ആദ്യമായി പ്ലേബോയുടെ കവര്‍ ചിത്രത്തില്‍ വന്നത്. ഏറ്റവും അവസാനം വന്നത് 2007ലാണ്.അതു കഴിഞ്ഞിപ്പോഴാണ് പമേല സ്വന്തം സൗന്ദര്യം പ്ലേബോയ് മാഗസിന് വേണ്ടി വീണ്ടും അനാവരണം ചെയ്യുന്നത്.

ഇറ്റലിയിലെ ഒരു സ്വിമ്മിങ് പൂളില്‍ വച്ചാണ് കവര്‍പേജിനായുള്ള ഫോട്ടോ ഷൂട്ട് നത്തിയിരിക്കുന്നതെന്നത്. പ്ലേബോയ് ഉടമസ്ഥന്‍ ഹഗ് ഷഫ്്‌നര്‍ തന്റെ ട്വിറ്റര്‍ പേജില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്്. ജനുവരി ലക്കമാണ് പമേലയുടെ സൗന്ദര്യവുമായി പുറത്തെത്തുകയെന്നും ഷഫ്‌നര്‍ പറയുന്നു. 2011ല്‍ പമേലയ്ക്ക് 43വയസ്സ് തികയും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X