ബ്രിട്ട്നിയുടെ അനുജത്തിക്ക് അമ്മയാവാന്‍ ധൃതി

By Staff

ബ്രിട്ട്നി സ്പിയേഴ്സിന്റെ അനുജത്തി ജെയ്മി സ്പിയേഴ്സിന് പതിനാറാം വയസില്‍ ഗര്‍ഭിണിയായതിനെ കുറിച്ചോര്‍ത്ത് യാതൊരു നാണക്കേടുമില്ല. തന്റെ ഉദരത്തിലെ കുഞ്ഞിന് ജന്മം നല്‍കാന്‍ തന്നെയാണ് ജെയ്മിയുടെ തീരുമാനം. പതിനാറാം വയസില്‍ തനിക്കീ സമ്മാനം നല്‍കിയ കാമുകന്‍ കോസി അള്‍ഡ്രിജിനെ ഉടന്‍ തന്നെ കെട്ടുമെന്നും ജെയ്മി പ്രഖ്യാപിച്ചു കഴിഞ്ഞു.

കോസി അള്‍ഡ്രിജിന് പതിനേഴോ പത്തൊമ്പതോ ആണ് പ്രായം. ജെയ്മിക്ക് പതിനാറും. നിയമപരമായി വിവാഹിതരാവാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ഇരുവരും കാത്തിരുന്നേ പറ്റൂ. അതു വരെ പ്രസവം നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ലല്ലോ. എന്തായാലും കുഞ്ഞിന്റെ ജനനത്തിനു ശേഷമേ നിയമപരമായി ഇരുവര്‍ക്കും വിവാഹിതരാവാനാവൂ. പക്ഷേ അതുവരെ കാത്തിരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ഇരുവരും. പ്രായപൂര്‍ത്തിയാകാത്ത ജെയ്മിയുടെ ഗര്‍ഭത്തെയും വിവാഹത്തെയും ചൊല്ലി നിയമപ്രശ്നങ്ങള്‍ ഉടലെടുക്കും.

ഉടന്‍ വിവാഹിതരാവാനുള്ള ജെയ്മിയുടെയും കോസിയുടെയും തീരുമാനത്തോട് ഇരുവരുടെയും വീട്ടുകാര്‍ക്ക് അത്ര യോജിപ്പില്ല. ഇത് വെറും കുട്ടിക്കളിയായേ അവര്‍ക്ക് കാണാന്‍ പറ്റുന്നുള്ളൂ. ഇരുവരും കാത്തിരുന്നേ പറ്റൂവെന്ന നിലപാടിലാണ് ഇരുവരുടെയും വീട്ടുകാര്‍.

ജെയ്മി ഇപ്പോഴും ഒരു കുട്ടിയാണെന്നും വകതിരിവോടെ ചിന്തിക്കാന്‍ അവള്‍ക്ക് കഴിയുന്നില്ലെന്നുമാണത്രെ ജെയ്മിയുടെ വീട്ടുകാരുടെ അഭിപ്രായം. അതേ സമയം വീട്ടുകാരുടെ എതിര്‍പ്പൊന്നും ജെയ്മിക്കും കോസിക്കും പ്രശ്നമല്ല. രണ്ടു വര്‍ഷം കാത്തിരിക്കാന്‍ തയ്യാറാവാതെ ഉടന്‍ വിവാഹിതരാവാനുള്ള തീരുമാനവുമായി മുന്നോട്ടുപോയാല്‍ നിയമത്തിന് ഇരുവരെയും വെറുതെ വിടാനുമാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X