മങ്ങിത്തുടങ്ങുന്ന മഡോണ യുഗം
ആളിക്കത്തുന്ന തീനാളമായി എണ്ണമറ്റ പോപ് ഗാനങ്ങളിലൂടെ തീക്ഷ്ണവികാരങ്ങളുടെ രസനിരപ്പുയര്‍ത്തിയ മഡോണയുടെ യുഗം അവസാനിക്കുകയാണോ? അങ്ങനെ കരുതേണ്ടിയിരിക്കുന്നു. വിളര്‍ച്ചയും മുട്ടുവേദനയും അലട്ടുന്ന പോപ് സുന്ദരിക്ക് പഴയതുപോലെ ദേഹം വഴങ്ങുന്നില്ല.
ട്രൂപ്പിനുളളിലും അസ്വാരസ്യങ്ങള്‍ പുകയുകയാണ്. രണ്ട് നര്‍ത്തകിമാരെ മഡോണ പുറത്താക്കി. ടൂര്‍ മാനേജര്‍ പര്യടനത്തിന്റെ പാതിയില്‍ വഴി പിരിയുന്ന ലക്ഷണമാണ്. എന്തുപറ്റി മഡോണയ്ക്ക് എന്ന് ആരാധകരും നിരൂപകരും ചോദിച്ചു തുടങ്ങുന്നതിന് കാരണമുണ്ട്.
ശരീരത്തെ ആയാസപ്പെടുത്തുന്ന നൃത്തച്ചുവടുകള്‍ വെയ്ക്കുന്നതില്‍ നിന്ന് മഡോണയെ അവരുടെ സ്വകാര്യ ഡോക്ടര്‍മാര്‍ വിലക്കിയിരിക്കുകയാണ്.
ദേഹാസ്വാസ്ഥ്യത്തിനു മീതെ മാനസികമായും മഡോണയ്ക്ക് ദോഷസമയമാണ്. ഭര്‍ത്താവ് ഗേ റിച്ചിയുമായി വഴി പിരിയാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞു. അതിനിടെയാണ് ചില കുടുംബ രഹസ്യങ്ങള്‍ മാധ്യമങ്ങളില്‍ വെളിപ്പെടുത്തി മഡോണയുടെ സഹോദരന്‍ രംഗത്തു വന്നത്.
പോപ് സംഗീതലോകത്ത് സ്വന്തം വഴി വെട്ടിത്തെളിഞ്ഞ് ആരാധകരുടെ ഹൃദയം കവര്‍ന്ന മഡോണയെന്ന പ്രതിഭാസം അതിന്റെ അസ്തമയത്തോട് അടുക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications