മാദക നയനങ്ങള്‍ ഐശ്വര്യയുടേത്...
ദൈവം ഐശ്വര്യയ്ക്ക് സൗന്ദര്യം വാരിക്കോരി നല്കി. അതിന്റെ പേരില് ലോകം അവരെ പുരസ്കാരങ്ങള് കൊണ്ടു പൊതിയുന്നു. സൗന്ദര്യത്തിന്റെ പേരില് അവരുടെ കിരീടത്തില് ചാര്ത്തപ്പെട്ട പൊന്പീലികളുടെ പട്ടികയില് ഒരെണ്ണം കൂടി.
ലോകത്തിലേറ്റവും മാദകത്വമുളള കണ്ണുകള് ഐശ്വര്യയുടേതാണെന്നാണ് അമേരിക്കന് ടെലിവിഷനായ ഇ! പറയുന്നത്. ആഞ്ജലീന ജൂലി, മേഗാന് ഫോക്സ്, സ്ക്കാര്ലെറ്റ് ജോണ്സണ് എന്നിവരെ പിന്നിലാക്കിയാണ് ഐശ്വര്യ ഈ നേട്ടം ചൂടിയത്. ഏറ്റവും നല്ല കാലുകള്ക്കുളള ബഹുമതി ബ്രസീല് മോഡല് ജിസാലെ ബഞ്ചനാണ്.
ഏറ്റവും നല്ല തലമുടിയുടെ ഉടമ ഇവാ മെന്ഡസാണ്. ആര്ക്കും ചുംബിക്കാന് തോന്നുന്ന ചുണ്ടുകളാകട്ടെ തായ്വാന് നടി ഷൂ ക്വിയുടേതാണ്. ആഞ്ജലീന ജൂലിയാണ് ഇവിടെയും തൊട്ടുപിന്നിലെത്തിയത്.
ഏറ്റവും മികച്ച പുഞ്ചിരിയുടെ ഉടമ ജെന്നിഫര് ഗാര്നറാണ്. സ്തനഭംഗിയില് ഒന്നാം സ്ഥാനം സ്കാര്ലറ്റ് ജോണ്സണ്. നിതംബ ഭംഗിയില് ജെസീക്ക ബേലിനെ തളയ്ക്കാന് ആരുമുണ്ടായില്ല. ഉദരഭംഗിയില് ഒന്നാമത് ഗായിക ഫെര്ജീയാണ് മുന്നിലെത്തിയത്.
ഉന്മാദമുണര്ത്തുന്ന ശരീരാവയവങ്ങള് തേടി നടത്തിയ വോട്ടെടുപ്പിന്റെ ഫലങ്ങളാണ് ഇത്.. ഫലമറിഞ്ഞ് വേണമെങ്കില് ഇങ്ങനെ ആലോചിക്കാം..
ഐശ്വര്യയുടെ കണ്ണുകളും ജിസാലെയുടെ കാലുകളും ഇവാ മെന്ഡിസിന്റെ മുടിയഴകും ഷൂ ക്വിയുടെ ചുണ്ടുകളും സ്കാര്ലറ്റ് ജോണ്സണിന്റെ മാറിടങ്ങളും ജെസീക്കാ ബേലിന്റെ പിന്നഴകും ഒത്തിണങ്ങുന്ന സുന്ദരിയെ വിവാഹം കഴിക്കുന്ന പുരുഷന് വേണ്ട ഗുണഗണങ്ങള് എന്തൊക്കെയായിരിക്കും..


Click it and Unblock the Notifications