അന്ന കുര്‍ണിക്കോവ ബിക്കിനിവേഷത്തില്‍
ടെന്നിസ് കോര്‍ട്ടുകളെ പുളകമണിയിച്ച ഗ്ലാമര്‍ താരം അന്ന കുര്‍ണിക്കോവ മാക്‌സിം മാഗസിന്റെ മുഖചിത്രത്തില്‍. മാക്‌സിമിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് സ്വര്‍ണ നിറത്തിലുള്ള ബിക്കിനിയും ധരിച്ച് അന്ന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുഖചിത്രത്തിനായുള്ള ഷൂട്ടിങ് സമയത്ത് ടെന്നിസ് ലോകത്തുനിന്നും വിരമിച്ചവരില്‍ ഏറ്റവും ഗ്ലാമറസായ താരം താന്‍ തന്നെയാണെന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു അന്നയുടെ പ്രകടനമെന്നാണ് കേള്‍ക്കുന്നത്.
സ്വര്‍ണ വര്‍ണത്തിലുള്ള ബിക്കിനിയും ധരിച്ച് മുഖചിത്രത്തിനായി പോസ് ചെയ്യാന്‍ വമ്പന്‍ തുകയാണ് അന്ന വാങ്ങിയതെന്നും സൂചനയുണ്ട്. ടെന്നിസ് കോര്‍ട്ടില്‍ ഗ്ലാമര്‍ ഒന്നുകൊണ്ടുമാത്രം ശ്രദ്ധയും ആരാധകവൃന്ദത്തെയും സ്വന്തമാക്കിയ താരമായിരുന്നു അന്ന കുര്‍ണിക്കോവ.
കളിയിലെ കഴിവിനേക്കാളേറെ അവരുടെ ആകാരഭംഗിയും അത് വെളിപ്പെടുത്താനുള്ള സന്നദ്ധതയുമായിരുന്നു അന്നൊക്കെ ചര്‍ച്ചയായത്.
അടുത്ത പേജില്‍


Click it and Unblock the Notifications