twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവതാര്‍- 2010ന്റെ വ്യാജന്‍

    By Ajith Babu
    |

    Avatar
    പണം വാരലില്‍ മാത്രമല്ല, വ്യാജ പതിപ്പുകളിലും അവതാര്‍ മറ്റെല്ലാ സിനിമകളെയും ബഹുദൂരം പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോകസിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ അവതാര്‍ 2.7 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്.

    വ്യാജപതിപ്പുകള്‍ തടയുകയെന്ന ഉദ്ദേശത്തോടെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ അവതാറിന്റെ 3ഡി പതിപ്പ് പുറത്തിറക്കിയിരുന്നത്. എന്നാലിതൊന്നും അവതാറിന്റെ വ്യാജന് തടസ്സമായില്ല. ഇന്റര്‍നെറ്റില്‍ ഒരു ഫയല്‍ ഷെയറിംഗ് സൈറ്റില്‍ നിന്നു മാത്രം 1.6 കോടി തവണയാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തതെന്ന് ടൊറന്റ്ഫ്രീക്ക് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

    നിക്കോളജ് കെയ്ജ് അഭിനയിച്ച കിക്ക് ആസ് എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്ത്. 12കാരിയുടെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായെത്തിയ കിക്ക് ആസ് 1.14 കോടി തവണയാണ് ഡൗണ്‍ലോഡ് ചെയ്തത്. ലിയൊനാര്‍ഡോ ഡികാപ്രിയോയുടെ ഇന്‍സെപ്ഷന്‍, ഷട്ടര്‍ ഐലന്‍ഡ്, അയണ്‍മാന്‍-2 തുടങ്ങിയവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു ചിത്രങ്ങള്‍.

    English summary
    According to Torrent Freak, Avatar was the most-downloaded movie of the last year, in addition to being the most-downloaded Blu-Ray of all time. Kick-Ass" was second with 11.4 million downloads and Leonardo DiCaprio"s films "Inception" and "Shutter Island" were third and fourth respectively.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X