ഒന്നിച്ചു വാഴുമോ കാമുകിയും ഭാര്യയും?
സിയെന്നയുടെ പുതിയ കാമുകന്‍ ശതകോടീശ്വരന്‍ ബെല്‍ത്തസാര്‍ ജെറ്റി കാര്യങ്ങള്‍ പരസ്യമായി സമ്മതിച്ചു തുടങ്ങി.
ഭാര്യ റോസെറ്റയുമായി താന്‍ എന്നെന്നേയ്ക്കുമായി പിരിഞ്ഞുവെന്നും ആ വിരഹത്തിന്റെ ദുഃഖം സിയെന്നയുമൊത്ത് ചെലവിട്ട് തീര്‍ക്കുകയാണെന്നും ടിയാന്‍ ഔദ്യോഗികമായി മൊഴിഞ്ഞു.
നാലു കുട്ടികളുണ്ട് ബെല്‍ത്തസാര്‍ - റോസെറ്റ ദമ്പതികള്‍ക്ക്. കുട്ടികളായിക്കഴിഞ്ഞാല്‍ വിവാഹമോചനം വേദനിപ്പിക്കുന്ന അനുഭവമാണെന്നാണ് കോടീശ്വറിന്റെ അഭിപ്രായം. പിള്ളേരാകുന്നതിനു മുമ്പ് രക്ഷപെട്ടാല്‍ പെട്ടതു തന്നെയെന്ന് സാരം.
ജോര്‍ ജോറായി നടന്ന ഒരു പ്രണയത്തെ വഴിയിലെറിഞ്ഞാണ് സിയെന്ന ബെല്‍ത്തസാറിന്റെ നെഞ്ചിന്‍കൂടിനുളളിലൊളിച്ചത്. ഇല്ലാവെയില്‍ ചില്ലാട കൊണ്ട് പൊന്മാറിടം മൂടി നൗകമേലിരുന്ന സിയെന്നയുടെ മുത്തണി മെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലച്ചെല്ലം തേടുന്ന ബെല്‍ത്തസാറിന്റെ പടം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതോടെ, ഭാര്യ കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേയ്ക്കു പോയി.
സിയെന്നയെ വേര്‍പിരിഞ്ഞ റിസ് ഇഫാന്‍സാകട്ടെ കടാപ്പുറത്ത് പാട്ടും പാടി നടക്കുകയാണ്. മൂക്കറ്റം മദ്യമുണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ...
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications