twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബ്രിട്‌നിയ്‌ക്ക്‌ പുതിയ കാമുകന്‍

    By Staff
    |

    ചായ കുടിയ്‌ക്കുന്ന ലാഘവത്തോടെ കാമുകന്‍മാരെ മാറുന്ന ബ്രിട്‌നി വീണ്ടും തന്റെ കാമുകനെ മാറ്റിയതായി സംശയം. സംഗീത ലോകത്ത് ഒരു വന്‍തിരിച്ചു വരവിന്‌ ശ്രമിയ്‌ക്കുന്ന താരത്തോടൊപ്പം ഒരു പുതുമുഖത്തെ കണ്ടതാണ്‌ പുതിയ അഭ്യൂഹങ്ങള്‍ പരത്തിയിരിക്കുന്നത്‌.

    ഏറെക്കാലത്തിന്‌ ശേഷം മുടി നീട്ടി വളര്‍ത്തി ശരിയ്‌ക്കും ഒരു പെണ്ണിന്റെ രൂപത്തില്‍ തന്നെയാണ്‌ ഇപ്പോള്‍ താരം പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്‌.

    ബ്രിട്‌നിയുടെ പുതിയ കാമുക പദവിയില്‍ കയറിപ്പറ്റിയിട്ടുള്ളത്‌ ഹോട്ടല്‍ ബിസിനസ്‌ നടത്തുന്ന കോടീശ്വരന്‍ ജോര്‍ജ്‌ മലൂഫ്‌ ആണ്‌.

    കാബോ സാന്‍ ലൂക്കാസിലുള്ള മലൂഫിന്റെ തന്നെ ഹോട്ടലിനുള്ളിലെ സ്വിമ്മിംഗ്‌ പൂളില്‍ ഇരുവരും ഒത്തു ചേര്‍ന്നുവെന്ന്‌ സണ്‍ ദിനപത്രമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിയ്‌ക്കുന്നത്‌.

    പൂളിനുള്ളിലെ ഇരുവരുടെയും പെരുമാറ്റം ഒരു കാമുകീകാമുക സമാംഗമം തന്നെയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌.

    ബന്ധപ്പെട്ട വാര്‍ത്തകള്‍









    ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍‍ കാണാതിരിക്കുക!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X