ഷാംപൈന്‍ ഗ്ലാസില്‍ ബില്ലി പൈപ്പര്‍
വാര്‍ത്തയുണ്ടാക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഹോളിവുഡിലെ പുതിയ താരം ബില്ലി പൈപ്പര്‍. സ്വവര്‍ഗ ചുംബനത്തിന്റെ ചിത്രവും കിടക്കയില്‍ ഒരു പുരുഷന്റെ പുറത്തിരുന്ന് കുതിര കളിക്കുന്ന രംഗവുമൊക്കെ നല്ല പ്രശസ്തി തന്നെയാണ് ബില്ലിയ്ക്ക് നേടിക്കൊടുത്തത്.
തന്റെ പുതിയ ടെവിവിഷന്‍ ഷോയായ സീക്രട്ട് ഡയറി ഓഫ് എ കാള്‍ ഗേളിനു വേണ്ടി ഗംഭീരന്‍ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാണ് ബില്ലി പുതിയ വാര്‍ത്ത സൃഷ്ടിച്ചത്. ഒരു ഷാംപൈന്‍ ഗ്ലാസിനുളളിലിരിക്കുന്ന ബില്ലിച്ചിത്രം ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബില്ലിയുടെ ഈ പരസ്യം വന്നതോടെ ഷോടൈം ചാനലിലെ പരിപാടി നമ്പര്‍ വണ്‍ ആയത്രേ! ബെല്ലെ ഡെ ജോര്‍ എന്ന കാള്‍ ഗേളിന്റെ വേഷം ചെയ്യുന്ന ബില്ലിയുടെ ചില സീനുകള്‍ ഇതിനകം വിവാദങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു.
ഭര്‍ത്താവ് ലോറന്‍സ് ഫോക്സും ബില്ലിയും തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് പുതിയ പരസ്യമെന്നതും ശ്രദ്ധേയം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications