ഹീതര്‍ മീല്‍സ് ഉന്നതരുടെ വെപ്പാട്ടി?
മാധ്യമ രാജാവ് കെറി പാര്‍ക്കറുടെ വെപ്പാട്ടിയായിരുന്നു ഹീതര്‍ മീല്‍സെന്ന് വെളിപ്പെടുത്തല്‍.
ഉന്നതരായ പലരുടെയും വെപ്പാട്ടിയായിരുന്നു പോള്‍ മക്കാര്‍ട്ടിനിയുടെ മുന്‍ഭാര്യയെന്ന് വെളിപ്പെടുത്തുന്നതും മറ്റൊരു നക്ഷത്ര വേശ്യയാണ്. പഴയൊരു മോഡലും ഉന്നതരുടെ കിടപ്പറയില്‍ നിത്യ സന്ദര്‍ശകയുമായിരുന്ന ഡെനീസ് ഹെവിറ്റ്.
താനും ഹീതറും ഒരുമിച്ചാണ് വേശ്യാവൃത്തിയിലേര്‍പ്പെട്ടിരുന്നതെന്നും തങ്ങളുമായി ബന്ധപ്പെട്ടിട്ടുളളവര്‍ക്കല്ലാതെ മറ്റൊരാളിനും ഇത് അറിയില്ലെന്നും ഡെനീസ് വെളിപ്പെടുത്തുന്നു.
ചാനല്‍ ഫോറിന് നല്‍കിയ അഭിമുഖത്തിലാണ്, 1980കളിലെ തങ്ങളുടെ നിശാജീവിതത്തിന്റെ രഹസ്യങ്ങള്‍ ഡെനീസ് തുറന്നു പറയുന്നത്.
കെറി പാര്‍ക്കര്‍ക്കു പുറമേ, അഡ്നാന്‍ ഖഗോഷി, സൗദി രാജകുമാരന്‍ എന്നിവരും തങ്ങളുടെ ഇടപാടുകാരായിരുന്നു. ഉന്നത തലത്തില്‍ വേശ്യാവൃത്തി നടത്തിയാണ് താനും ഹീതറും പണമുണ്ടാക്കിയിരുന്നത്. വിലയേറിയ ആഭരണങ്ങള്‍, കാറുകള്‍ എന്നിവയൊക്കെ പലപ്പോഴും പ്രതിഫലം കിട്ടിയിട്ടുണ്ട്.
ഒരിക്കലും തങ്ങള്‍ക്ക് സ്വപ്നം കാണാനാകാത്ത ലോകത്തേയ്ക്ക് പ്രവേശനം തന്നത് ഈ പ്രവൃത്തിയാണെന്നും താനതിനെ തളളിപ്പറയുന്നില്ലെന്നുമാണ് ഡെനീസ് പറയുന്നത്. രാത്രിയൊന്നിന് പതിനായിരം പൗണ്ട് പ്രതിഫലം കിട്ടുന്നത് ചെറിയ കാര്യമല്ല. ജീവിതത്തിലെ അവിസ്മരണീയങ്ങളായ പല അനുഭവങ്ങളും നല്‍കിയത് ഈ ജീവിതം തന്നെയാണെന്നും ഡെനീസ് അഭിപ്രായപ്പെടുന്നു.
പുരുഷന്മാരെ കറക്കിയെടുക്കുന്നതില്‍ ഹീതര്‍ പണ്ടു മുതലേ വിദഗ്ധയായിരുന്നെന്നാണ് പഴയ കൂട്ടുകാരി സാക്ഷ്യപ്പെടുത്തുന്നത്.
മെക്കായുമായുളള വിവാഹമോചന വേളയില്‍ ഹീതര്‍ മീല്‍സിന്റെ വ്യഭിചാര ഭൂതകാലം പരാമര്‍ശിക്കപ്പെട്ടുവെങ്കിലും അന്ന് അവരത് നിഷേധിക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications