ബ്രിട്‌നി സഹോദരിയുടെ മുലയൂട്ടല്‍ ചിത്രം പുറത്ത്‌
ബ്രിട്നി സഹോദരി ജെയ്മി സ്പിയേഴ്സ് വീണ്ടും വാര്ത്തകളില്. പതിനാറാം വയസ്സില് ഒരു കുഞ്ഞിനെ പ്രസവിച്ചതിലൂടെ വാര്ത്ത സൃഷ്ടിച്ച ഈ അനിയത്തിക്കുട്ടി വീണ്ടുമിപ്പോള് ഒരു വിവാദത്തില് കുടുങ്ങിയിരിക്കുകയാണ്.
ജെയ്മി തന്റെ മകളെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്തായതാണ് പുതിയ വിവാദങ്ങള്ക്ക് തിരികൊളുത്തിയിരിക്കുന്നത്. സംഭവം അന്വേഷിയ്ക്കാന് യുഎസിലെ ഫെഡറല് പോണോഗ്രാഫി തീരുമാനിച്ചിട്ടുണ്ട്.
12 ഓളം ചിത്രങ്ങള് ഇതുമായി ബന്ധപ്പെട്ട് വില്ക്കാന് ശ്രമിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്ക്ക് ലഭിച്ചിരിയ്ക്കുന്ന വിവരം. ജെയ്മി സ്പിയേഴ്സ്, സഹോദരി ബ്രിട്നി സ്പിയേഴ്സ്, കുഞ്ഞിന്റെ അച്ഛനായ കെയ്സി ആള്ഡ്രിഗ് എന്നിവരുള്പ്പെട്ട ചിത്രങ്ങളാണ് പുറത്തായത്.
ആള്ഡ്രിഗ് തന്നെയാണ് ജെയ്മി കുഞ്ഞിനെ മുലയൂട്ടന്നതിന്റെ ചിത്രങ്ങള് ക്യാമറയിലേക്ക് പകര്ത്തിയത്. പിന്നീട് ചിത്രങ്ങള് ശേഖരിച്ച മെമ്മറി കാര്ഡ് ഡെവലപ്പ് ചെയ്യുന്നതിനായി ലൂസിയാനയിലുള്ള ഒരു വാള്മാര്ട്ടിന്റെ ഷോപ്പില് നല്കിയിരുന്നു.
ഇവിടത്തെ ജീവനക്കാരന് വഴിയാണ് ചിത്രങ്ങള് പുറത്തായതെന്നാണ് അന്വേഷണദ്യോഗസ്ഥരുടെ നിഗമനം. ചിത്രങ്ങളില് ജെയ്മിയുടെ മാറിടം അനാവൃതമായിരുന്നതായി റിപ്പോര്ട്ടുകളുണ്ട്.
ജെയ്മി ഇപ്പോഴും പ്രായപൂര്ത്തിയായിട്ടില്ലാത്തതിനാല് ചിത്രങ്ങള് പുറത്തു വിടുന്നതും കൈമാറുന്നതും അമേരിക്കയിലെ പോണോഗ്രാഫി നിയമമനുസരിച്ച് കുറ്റകരമാണ്.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications