»   » മല്ലികയുടെ ചായകുടി ഒബാമക്കൊപ്പം!

മല്ലികയുടെ ചായകുടി ഒബാമക്കൊപ്പം!

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat and Obama
ബോളിവുഡ് ഹോട്ടി മല്ലിക ഷെരാവത്തിന്റെ ചായകുടി പാര്‍ട്ടി കണ്ട് മറ്റു സുന്ദരിമാരെല്ലാമൊന്ന് അസൂയപ്പെട്ടിട്ടുണ്ടാവും. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കൊപ്പമായിരുന്നു മല്ലികയുടെ ചായകുടി. ഏറെക്കാലമായുള്ള മല്ലികയുടെ ഒരാഗ്രഹമാണ് ഇതിലൂടെ സാക്ഷാത്ക്കരിച്ചതത്രേ. ഒബാമയെ നേരില്‍ക്കാണാനായി മല്ലിക കുറെക്കാലമായി കാത്തിരിയ്ക്കുകയായിരുന്നുവത്രേ.

അടുത്ത അമേരിക്കന്‍ പ്രസിഡ്ന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി ഹോളിവുഡില്‍എത്തിയപ്പോഴാണ് ഒബാമ മല്ലികയെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.

മല്ലികയുടെ ഒബാമവിശേഷങ്ങള്‍ ഇവിടം കൊണ്ട് തീരുന്നില്ല. 2009ലെ ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചാരണകാലം പ്രമേയമാവുന്ന 'പൊളിറ്റിക്‌സ് ഓഫ് ലവ്, ബരാക്' എന്ന റൊമാന്റിക്-കോമഡി ചിത്രത്തിലാണ് മല്ലിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ തന്നെയും ക്ഷണിക്കണമെന്ന് ഒബാമ മല്ലികയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വില്യം ഡിയര്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഒബാമയുടെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണര്‍വേകാന്‍ ഈ സിനിമയ്ക്ക് കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഹോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കാനായി മല്ലിക ഈയിടെ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റിയിരുന്നു. അധികം വൈകാതെ ദമാല്‍ 2ലൂടെ നാഗസുന്ദരി ബോളിവുഡിലേക്ക് തിരിച്ചെത്തും.

English summary
Bollywood's sex symbol Mallika Sherawat met with US President Barack Obama on Thursday in Los Angeles. Mallika was invited to have tea with the US President.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam