മേലാലിവിടെ കണ്ടുപോകരുത്.......!!
നമ്മുടെ പാരിസ് ഹില്‍ട്ടണോട് മോസ്കോയിലെ ആഡംബര ഹോട്ടല്‍ ഹ്യാട്ടിന്റെ ഉടമകള്‍ പറഞ്ഞതാണിത്.
ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടിന്റെ ചുവരില്‍ കറുത്ത പേന കൊണ്ട് "പാരിസ് മോസ്കോ 2008" എന്ന് കുത്തി വരച്ച് വൃത്തികേടാക്കിയ കുറ്റത്തിനാണ് കരിമ്പട്ടികയില്‍ പെടുത്തി പാരിസ് ഹില്‍ട്ടണെ പുറത്താക്കിയത്.
രാത്രിയൊന്നിന് 8000 പൗണ്ട് (ഏതാണ്ട് ആറുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ) വാടക ചുമത്തുന്ന റോയല്‍ സ്യൂട്ടിന്റെ ചുവരിലായിരുന്നു പാരിസിന്റെ ചിത്രകലാ പ്രകടനം. ഒരു ഫോട്ടോ ഷൂട്ടിന്റെ പശ്ചാത്തലമായി വരുന്ന ഭിത്തിയിലാണ് "പാരിസ് മോസ്കോ 2008" എന്ന് എഴുതിച്ചേര്‍ത്തത്.
പാരിസിന് 4500 പൗണ്ട് പിഴ ചുമത്തിയ ഹോട്ടല്‍ ഉടമകള്‍ ഇനിയീ ഹോട്ടലില്‍ കാലു കുത്തരുതെന്നും ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സ്വാഭാവികമായും ഹോട്ടലിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമെന്നും അതില്‍ അത്ഭുതമൊന്നുമില്ലെന്നും ഹോട്ടലിന്റെ വക്താവ് പറയുന്നു.
റഷ്യയിലെ എംടിവി അവാര്‍ഡ് ചടങ്ങില്‍ അതിഥിയായി എത്തിയപ്പോഴാണ് പാരിസ് ഈ പുലിവാല്‍ പിടിച്ചത്. വൈന്‍ ഷോപ്പില്‍ ഒറ്റ രാത്രികൊണ്ട് 30,000 പൗണ്ട് ചെലവിട്ടും സുന്ദരി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. 24 ലക്ഷം രൂപയോളം വരും ഈ തുക.
ഒരു ഫോട്ടോഗ്രാഫറുടെ ടീഷര്‍ട്ടില്‍ ഗായകന്‍ ബോബ് മര്‍ലിയുടെ പടം കണ്ടപ്പോള്‍ അതു വേണമെന്നായി പാരിസ്. അടിച്ചു കിറുങ്ങിയിരിക്കുന്ന പാരിസില്‍ നിന്ന് 150 പൗണ്ട് ഈടാക്കിയ ഫോട്ടോഗ്രാഫര്‍ സന്തോഷത്തോടെ ടീഷര്‍ട്ട് ഊരി നല്‍കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
പാരിസ് ഹില്‍ട്ടന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications