സ്കാര്‍ലെറ്റ് ജോണ്‍സണ് പ്രായമായോ?
വയസ് ഇരുപത്തി മൂന്നേ ആയിട്ടുളളൂ സ്ക്കാര്‍ലെറ്റ് ജോഹാന്‍സണ്‍ എന്ന മാദകത്തിടമ്പിന്.
പക്ഷേ, 'നെപ്പോളിയന്‍ ആന്റ് ബെറ്റ്സി' എന്ന ചിത്രത്തിലെ നായികയ്ക്ക് ഈ പ്രായം അധികമാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ അഭിപ്രായം.
സ്ക്കാര്‍ലെറ്റിനെ ഔട്ടാക്കി പകരം എത്തിയത് ഹാരി പോട്ടര്‍ നായിക എമ്മ വാട്സണ്‍. കക്ഷിക്ക് വയസ് 18 തികഞ്ഞതേയുളളൂ.
ബെറ്റ്സി ബാല്‍കോംബ് എന്നാണ് എമ്മയുടെ കഥാപാത്രത്തിന്റെ പേര്. ഒരു ബ്രിട്ടീഷ് ദ്വീപില്‍ അകപ്പെട്ടുപോകുന്ന ഇവള്‍, അവിടെ തടവില്‍ കഴിയുന്ന നെപ്പോളിയനുമായി പ്രണയത്തിലാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സ്കാര്‍ലെറ്റ് ഈ ചിത്രത്തില്‍ നിന്നും പൂര്‍ണമായും പുറത്തായെന്ന് പറയാന്‍ കഴിയില്ല. സഹ നിര്‍മ്മാതാവിന്റെ വേഷത്തില്‍ സ്കാര്‍ലെറ്റ് സെറ്റിലുണ്ടാകും.
ബെഞ്ചമിന്‍ റോസാണ് ചിത്രത്തിന്റെ സംവിധായകന്‍.


Click it and Unblock the Notifications











