25വയസ്സിന് ഇളയ പയ്യനുമായി ഷാരോണിന് പ്രണയം
എമ്മി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ താരം ഷാരോണ്‍ സ്‌റ്റോണിന് വീണ്ടും പ്രണയം. അമ്പതുകാരിയായ ഷാരോണിന് ഇത്തവണ കാമുകനായി കിട്ടിയത് തന്റെ പകുതി പയസ്സുള്ള ഒരു പയ്യനെയാണ്.
നടിയും നിര്‍മ്മാതാവും മോഡലുമായ ഷാരോണ്‍ ഇതിനകം തന്നെ മൂന്നു വിവാഹബന്ധങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രണയത്തിന്റെ കാര്യം ഷാരോണ്‍ ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ പയ്യന്‍സ് ഇക്കാര്യം കൂട്ടുകാരോടൊക്കെ പറഞ്ഞുനടക്കുകയാണെന്നാണ് കേള്‍ക്കുന്നത്.
മാത്രമല്ല ഷാരോണ്‍ തന്നെ പ്രണയിക്കുന്നുണ്ടെന്നത് തെളിയിക്കാനായി അവരുടെ ഫോണില്‍ നിന്നും തന്റെ ഫോണിലേയ്‌ക്ക് വന്ന കോളുകളാണത്രേ കാമുകന്‍ ഉപയോഗിക്കുന്നത്. ഒഴിവുകാലം പങ്കിടാനായി കാമുകനെ ഷാരോണ്‍ മെക്‌സിക്കയിലേയ്‌ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
24കാരനായ ചേസ് ഡ്രെയ്‌ഫൗസുമൊത്തുള്ള ഷാരോണിന്റെ ചൂടന്‍ ഡേറ്റിങിനെക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ ഹോളിവുഡ് ഗോസിപ്പ് മാസികകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications