വിവാഹത്തെക്കുറിച്ചോര്‍ത്തത്‌ ബെക്കാമിനെ കണ്ടതില്‍പ്പിന്നെ: വിക്ടോറിയ
ഡേവിഡ് ബെക്കാമിനെ കണ്ടുമുട്ടുന്നതുവരെ താന് വിവാഹജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്ന് പ്രമുഖ പോപ്പ് ഗായികയും ഫുട്ബോള് താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യയുമായ വിക്ടോറിയ ബക്കാം.
11 വര്ഷം മുമ്പ് സ്പൈസ് ഗേള്സ് എന്ന പോപ്പ് സംഗീത ട്രൂപ്പില് പ്രവര്ത്തിക്കുന്ന കാലത്താണ് അന്ന് ഫുട്ബോളില് തുടക്കക്കാരനായിരുന്ന ബെക്കാമിനെ വിക്ടോറിയ കണ്ടുമുട്ടുന്നത്. ഡേവിഡാണ് തന്നെ ആകെ മാറ്റിമറിച്ചതെന്നും വിക്ടോറിയ പറയുന്നു.
എന്നെങ്കിലും ഒരു സുന്ദരനായ രാജകുമാരന്വിവാഹം കഴിക്കാനെത്തുമെന്ന് സ്വപ്നം കാണുന്ന പെണ്കുട്ടികളുടെ കൂട്ടത്തിലായിരുന്നില്ല ഞാന്. എന്നാല് ബെക്കാമിനെ കണ്ടശേഷം വിവാഹത്തെക്കുറിച്ച് ഞാനും സ്വപ്നം കാണാന് തുടങ്ങി.
പ്രണയിച്ച് നടക്കുന്ന കാലത്ത് എത്രകുട്ടികള് വേണമെന്നോ എവിടെ താമസിക്കണമെന്നോ ഉള്ള കാര്യങ്ങള് ഞങ്ങള് സംസാരിച്ചിരുന്നില്ല. അന്ന് ഞങ്ങള് അത്രയ്ക്ക് ചെറുപ്പമായിരുന്നു. എന്നാല് രണ്ടുപേരുടെയും സമാനചിന്താഗതികളും പരസ്പരം മനസ്സിലാക്കുന്ന ശീലവും കാര്യങ്ങള് ഇത്രയൊക്കെക്കൊണ്ടെത്തിച്ചു- വിക്ടോറിയ പറഞ്ഞു.
1999ല് അയര്ലന്ഡില് വച്ചാണ് വിക്ടോറിയ-ബെക്കാം വിവാഹം നടന്നത്. ഒന്പതുകാരന് ബ്രൂക്ലിന്, ആറുവയസ്സുകാരന് റോമിയോ, മൂന്നുവയസ്സുള്ള ക്രസ് എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്


Click it and Unblock the Notifications