പാവം... പാവം... ഡാനിയേല

By Staff

ഡാനിയേല ലോയിഡിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? പോര്‍ച്ചുഗലിലെ ക്യിന്റാ ഡോ ലാഗോയില്‍ വെച്ച് റൊമാനോ കണ്ണിംഗ്‍ഹാമെന്ന ചുളളന്‍ ചെക്കനെ സൗകര്യത്തിന് കിട്ടിയപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ കുഴയുമെന്ന് അവര്‍ കരുതിയതേയില്ല. രണ്ടു ദിവസം നീന്തല്‍കുളത്തിലും ഹോട്ടല്‍മുറിയിലുമായി പ്രണയത്തീ ആളിക്കത്തി.

രണ്ടു കുട്ടികളുടെ തന്തപ്പടിയും ഭാര്യാ വഞ്ചകനുമാണ് കക്ഷിയെന്ന് പക്ഷേ, പാവം ഡാനി അറിഞ്ഞില്ല. റൊമാനോയുടെ കേളീവിവരം വന്‍വാര്‍ത്തയായതോടെ ഭാര്യ ലൂസിന്‍ഡ ഉറഞ്ഞു തുളളി. കയ്യില്‍ കിട്ടിയ ആയുധവുമായി താന്‍ എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനം നടത്തി മുന്നറിയിപ്പ് നല്‍കി.

വേറെയും ചില കാര്യങ്ങള്‍ കൂടി പറഞ്ഞു അവര്‍. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു കിടന്നപ്പോള്‍ സ്വന്തം വീട്ടില്‍ ഒരു പതിനാറുകാരിയുമായി വേഴ്ച നടത്തി രസിക്കുകയായിരുന്നത്രേ റൊമാനോ.

"മാസം തികയുന്നതിനു മുമ്പേ പെറ്റുവീണ മകന്‍ ജീവനോട് മല്ലിടുന്നത് നോക്കി ഞാന്‍ ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍, അയാള്‍ ഞങ്ങളുടെ കിടക്കയില്‍ ഒരു പതിനാറുകാരിയുമായി ഭോഗിച്ചു രസിക്കുകയായിരുന്നു. കാര്യങ്ങള്‍ ഞാനറിഞ്ഞപ്പോള്‍ മാപ്പു നല്‍കണമെന്നും ഇനിയാവര്‍ത്തിക്കില്ലെന്നും പറഞ്ഞ് കാലു പിടിച്ചു അയാള്‍" - രോഷാകുലയായ ലൂസിന്‍ഡ തുറന്നടിക്കുന്നു.

"കുട്ടികള്‍ക്കു വേണ്ടി അയാളോട് ഞാന്‍ ക്ഷമിച്ചു. മണ്ടത്തരമായിരുന്നു അന്ന് ചെയ്തത്. ജോലിയും കൂലിയുമില്ലാത്ത അയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടുചെലവിന് അഞ്ചു പൈസ തന്നിട്ടില്ല. എന്നിട്ടിപ്പോള്‍ കണ്ടവളുമൊത്ത് കുളിക്കാനും കിടക്കാനും പോയിരിക്കുന്നു. ഇങ്ങു വരട്ടെ, എനിക്ക് രണ്ടിലൊന്നറിയണം" - കലി തുളളുകയാണ് റൊമാനോയുടെ ഭാര്യ.

ആരു കണ്ടാലും മയങ്ങിപ്പോകുന്ന ഡാനിയുടെ അംഗവടിവിലും മേനിക്കൊഴുപ്പിലും റൊമാനോ വീണു പോയതാണ്. സംശയമുണ്ടെങ്കില്‍ അവരുടെ ചില ചിത്രങ്ങള്‍

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X