ലിന്റ്സെ കടുത്ത സ്വവര്‍ഗ പ്രേമത്തില്‍
ലിന്റ്സെ ലോഹനും സ്വവര്‍ഗ സുഹൃത്ത് സാമന്താ റോണ്‍സണും തമ്മിലുളള ബന്ധം രഹസ്യമല്ല. സുഹൃത്തുക്കള്‍ എന്ന നിലയ്ക്കപ്പുറമുളള ബന്ധം ഇവര്‍ തമ്മിലുളള കാര്യവും അങ്ങാടിപ്പാട്ടാണ്.
താനും സാമന്തയും വിവാഹിതരാണെന്നും ലിന്റ്സെ കരുതുന്നത്രേ! ലിന്റ്സെയുടെ ഫെയ്‍സ് ബുക്ക് പ്രൊഫൈല്‍ ലിന്റ്സ് റോണ്‍സണ്‍ എന്നാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.
സാമന്തയോടുളള ലിന്റ്സെയുടെ അതിരുവിട്ട പ്രണയം വെളിപ്പെട്ട ഒരു സംഭവം ഹവായിലെ ബിയാട്രീസ് ഇന്‍ എന്ന നൈറ്റ് ക്ലബില്‍ ഉണ്ടായത്രേ!
ഗായികയും കവയിത്രിയുമായ സാമന്ത, നെറ്റ്ക്ലബില്‍ മനോഹരമായ കലാപ്രകടനത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചത് ലിന്റ്സെയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. സാമന്തയ്ക്ക് കിട്ടുന്ന ജനശ്രദ്ധയില്‍ ലിന്റ്സെ വല്ലാതെ അസ്വസ്ഥയായിരുന്നുവത്രേ!
ആഷ്‍ലി ഓള്‍സെന്‍ എന്ന സുഹൃത്ത് സാമന്തയോട് ഹലോ പറഞ്ഞതും ലിന്റ്സെ ചീറിയെണീറ്റു. എന്റെ കാമുകിയുടെ അരികില്‍ നിന്നും മാറിപ്പോടീ എന്നാക്രോശിച്ച് ലിന്റ്സെ വല്ലാത്ത രംഗമുണ്ടാക്കിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സാമന്ത തന്നെ വല്ലാതെ അവഗണിക്കുന്നുവെന്ന് പരാതി പറഞ്ഞ ലിന്റ്സെ പിന്നെ കുറേ നേരത്തേയ്ക്ക് ശോകമൂകയായി മാറിയിരിക്കുകയും ചെയ്തു.
ലിന്റ്സെയുടെ പുതിയ പ്രണയം സാമന്തയെ വല്ലാത്ത കുരുക്കില്‍ കൊണ്ട് ചാടിച്ചിരിക്കുകയാണെന്നാണ് അണിയറയിലെ സംസാരം.


Click it and Unblock the Notifications